ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
19 DEC 2021 9:22AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 137.46 കോടി ഡോസ് വാക്‌സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 83,913 പേര്‍ ; 570 ദിവസത്തിനിടെ ഏറ്റവും കുറവ്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.24 ശതമാനം;
2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍
രോഗമുക്തി നിരക്ക് 98.38 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,469 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,41,78,940 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,081 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.58%) കഴിഞ്ഞ 76 ദിവസമായി 2 ശതമാനത്തില്‍ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.61%) കഴിഞ്ഞ 35 ദിവസമായി 1 ശതമാനത്തില്‍ താഴെ
ആകെ നടത്തിയത് 66.41 കോടി പരിശോധനകള്‍.
(Release ID: 1783162)
Visitor Counter : 136