ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
18 DEC 2021 9:27AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 18 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 136.66 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 84,565 പേർ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.24 %; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രോഗമുക്തി നിരക്ക് 98.38%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 8706 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,41,71 ,471 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 7145 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.57 ശതമാനമാണ്; കഴിഞ്ഞ 75 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.62 %) – 34 ദിവസമായി 1% ത്തിൽ താഴെ
ആകെ നടത്തിയത് 66.28 കോടി പരിശോധനകൾ
(Release ID: 1782944)
Visitor Counter : 140