റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഫാസ്ടാഗുകൾ അവതരിപ്പിച്ചതിന് ശേഷമുള്ള ടോൾ പിരിവ്
പോസ്റ്റഡ് ഓണ്‍:
15 DEC 2021 1:41PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 15, 2021
2016-17 സാമ്പത്തിക വർഷത്തിൽ ഫാസ്ടാഗ് അവതരിപ്പിച്ചതു മുതൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ഫീ പ്ലാസകളിലെ ഉപയോക്തൃ ഫീസ് ശേഖരണം താഴെ പറയുന്ന വിധത്തിലാണ്:
|
സാമ്പത്തിക വര്ഷം
|
മൊത്തം പിരിവ് (കോടിയിൽ)
|
|
2016-17
|
17942.14
|
|
2017-18
|
21948.13
|
|
2018-19
|
24396.20
|
|
2019-20
|
26850.71
|
|
2020-21
|
27744.15
|
ഫാസ്ടാഗ് വഴി ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കാൻ, ഇഷ്യൂ ചെയ്യുന്ന ബാങ്ക്, പണമിടപാട് നടത്തുന്ന ബാങ്ക്, നാഷണൽ പയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (IHMCL) എന്നിവയ്‌ക്കായി യഥാക്രമം 1.50%, 1.25%, 0.25%, 1% എന്നിങ്ങനെയുള്ള ഒരു പ്രോഗ്രാം മാനേജ്‌മെന്റ് ഫീ (ഇലക്‌ട്രോണിക് ടോൾ കളക്ഷൻ ഇടപാട് മൂല്യത്തിന്റെ %), 2021 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് അംഗീകരിച്ചു.
പൊതു ഉടമസ്തഥായിലുള്ള ഫീ പ്ലാസയിൽ, മത്സരാധിഷ്ഠിത ലേലം വഴി തിരഞ്ഞെടുത്ത ഏജൻസിയാണ് ഉപയോക്തൃ ഫീസ് ശേഖരിക്കുന്നത്. ഏജൻസി സമാഹരിക്കുന്ന തുക, കരാർ പ്രകാരം കേന്ദ്ര ഗവണ്മെന്റിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു.
കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.
( റിലീസ് ഐ.ഡി: 1782538)
സന്ദര്‍ശക കൗണ്ടര്‍ : 127