ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

എസ്‌സി/എസ്‌ടി വിഭാഗത്തിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു – ടോൾ ഫ്രീ നമ്പർ - 14566

Posted On: 13 DEC 2021 5:14PM by PIB Thiruvananthpuram

 



ന്യൂഡൽഹി ,ഡിസംബർ 13, 2021



കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ഇന്ന്   പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ  പെട്ടവർക്കെതിരായ  അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ് ലൈൻ (NHAA) ആരംഭിച്ചു. രാജ്യത്തുടനീളം "14566" എന്ന ടോൾ ഫ്രീ നമ്പറിൽ  ഹെൽപ്പ് ലൈൻ ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ  പ്രാദേശിക ഭാഷകളിലും ഇപ്പോൾ മുഴുവൻ സമയവും ലഭ്യമാണ്.

ഹെൽപ്പ്‌ലൈൻ നമ്പർ  രാജ്യത്ത് പട്ടികജാതി ,പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം1989,  ശരിയായ രീതിയിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കും.  എല്ലാ ടെലികോം സേവന ദാതാക്കളുടെയും മൊബൈൽ കണക്ഷൻ വഴിയോ  ലാൻഡ് ലൈൻ നമ്പറിൽ നിന്നോ വോയ്‌സ് കോൾ /VOIP വഴിയോ   ഈ സേവനം ലഭ്യമാകും  . മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.

ഹെൽപ്പ് ലൈനിന്റെ സവിശേഷതകൾ:-

• പരാതികൾ പരിഹരിക്കൽ: 1955ലെ പിസിആർ ആക്ട്, 1989ലെ പിഒഎ നിയമം എന്നിവ പാലിക്കാത്തത് സംബന്ധിച്ച് ഇര/പരാതിക്കാരൻ/എൻജിഒകളിൽ നിന്ന് ലഭിക്കുന്ന ഓരോ പരാതിയ്ക്കും ഡോക്കറ്റ് നമ്പർ നൽകും.

• ട്രാക്കിംഗ് സിസ്റ്റം: പരാതിയുടെ നിലവിലെ അവസ്ഥ  ഓൺലൈനായി ട്രാക്ക് ചെയ്യാവുന്നതാണ്.

• നിയമങ്ങൾ പാലിക്കൽ: ഇരയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ എല്ലാ വ്യവസ്ഥകളും നിരീക്ഷിക്കുകയും,സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഈ നിയമം  നടപ്പാക്കുന്ന അധികാരികളുമായി സന്ദേശങ്ങൾ / ഇ-മെയിലുകളുടെ രൂപത്തിൽ  ആശയവിനിമയം / ഓർമ്മപ്പെടുത്തലുകൾ നടത്തുകയും നിയമ നിർവഹണം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യും .

• സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ള ഡാഷ്‌ബോർഡ്: സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ  പ്രധാന പ്രകടന സൂചകങ്ങളും (കെപിഐ) ഡാഷ്‌ബോർഡിൽ തന്നെ ലഭ്യമാക്കും.

• പ്രതികരണ സംവിധാനം ലഭ്യമാണ്

• ആശയവിനിമയത്തിന് ഒറ്റ സംവിധാനം  എന്ന ആശയം സ്വീകരിച്ചു 

 
IE/SKY


(Release ID: 1780995) Visitor Counter : 100


Read this release in: English , Hindi , Telugu