വനിതാ, ശിശു വികസന മന്ത്രാലയം
ദേശീയ വനിതാ കമ്മീഷൻ 'വി തിങ്ക് ഡിജിറ്റൽ' പദ്ധതിയുടെ കീഴിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള ഓൺലൈൻ റിസോഴ്സ് സെന്റർനു തുടക്കം കുറിച്ചു
Posted On:
10 DEC 2021 4:33PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 10, 2021
സൈബർ ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ, 'വി തിങ്ക് ഡിജിറ്റൽ' പദ്ധതിക്ക് കീഴിൽ ദേശീയ വനിതാ കമ്മീഷൻ ഒരു ഓൺലൈൻ റിസോഴ്‌സ് സെന്റർ ആരംഭിച്ചു. സൈബർ ഭീഷണി, സൈബർ പിന്തുടരൽ, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായം നൽകുന്നതിന് ഇത് ലക്ഷ്യമിടുന്നു. ഫേസ്ബുക്ക്, സൈബർ പീസ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വനിതാ കമ്മീഷൻ, 'വി തിങ്ക് ഡിജിറ്റൽ' പദ്ധതി നടപ്പാക്കുന്നത്. www.digitalshakti.org എന്ന വെബ്സൈറ്റിൽ റിസോഴ്സ് സെന്റർ ലഭ്യമാണ്.
പോസ്റ്ററുകൾ, ബോധവൽക്കരണ വീഡിയോകൾ, പ്രശ്നോത്തരികൾ , സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള നുറുങ്ങുകൾ ഉൾക്കൊള്ളുന്ന സ്വയം പഠന മൊഡ്യൂളുകൾ എന്നിവയുടെ രൂപത്തിൽ ഈ കേന്ദ്രം വിവരങ്ങൾ നൽകും.
സൈബർ സുരക്ഷയുടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിൽ ലഭിക്കും. ഉപയോക്താക്കൾ കോഴ്‌സിലൂടെ നേടിയ അറിവ് പരിശോധിക്കാൻ ഒരു ചെറിയ വിലയിരുത്തൽ നടത്താൻ റിസോഴ്‌സ് സെന്ററിലെ ഇ-ലേർണിംഗിലൂടെ സാധിക്കും. ഒരു വനിതാ ഏതെങ്കിലും തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അത് ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള എല്ലാ വഴികളെക്കുറിച്ചും റിസോഴ്സ് സെന്റർ വിവരങ്ങൾ നൽകും.
(Release ID: 1780211)
Visitor Counter : 193