തൊഴില്‍, ഉദ്യോഗ മന്ത്രാലയം

രാജ്യത്തെ തൊഴിൽ സാഹചര്യം മെച്ചപ്പെടുന്നു

Posted On: 09 DEC 2021 2:12PM by PIB Thiruvananthpuram

 

 
ന്യൂഡൽഹി: ഡിസംബർ 09, 2021
 
രാജ്യത്തെ തൊഴിൽ രംഗത്ത് (തൊഴിലുള്ളവർ + തൊഴിലില്ലാത്തവർ) പ്രവേശിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി, 2019-20-ൽ, 15 വയസും അതിന് മുകളിലുമുള്ളവരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് (Labour Force Participation Rate) 53.5 ശതമാനമായി ഉയർന്നു. 2017-18-ൽ ഇത് 49.8 ശതമാനവും, 2018-19-ൽ 50.2 ശതമാനവുമായിരുന്നു.
 
തൊഴിലില്ലായ്മ നിരക്ക് 2017-18-ലെ 6.0% ഉം, 2018-19 ൽ 5.8% ഉം ആയി താരതമ്യം ചെയ്യുമ്പോൾ, 4.8% ആയി കുറയുകയും ചെയ്തു.
 
ഡബ്ല്യുപിആർ (തൊഴിലാളി ജനസംഖ്യാ അനുപാതം) 50.9 ശതമാനമായി വർധിച്ചതായി ഡാറ്റ കാണിക്കുന്നു. ഇത്, 2017-18-ഇൽ 46.8 ശതമാനവും, 2018-19-ലെ 47.3 ശതമാനവും ആയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 15 വയസും അതിന് മുകളിലുമുള്ള കൂടുതൽ ആളുകൾ ഇപ്പോൾ ജോലി ചെയ്യുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
 
2021 ജൂൺ 20-ന് പ്രസിദ്ധീകരിച്ച ഇപിഎഫ്ഒയുടെ താൽക്കാലിക പേറോൾ ഡാറ്റ പ്രകാരം, കോവിഡ്-19 മഹാമാരി ഉണ്ടായിരുന്നിട്ടും, 2020-2021 സാമ്പത്തിക വർഷത്തേക്കുള്ള വരിക്കാരുടെ മൊത്തം കൂട്ടിച്ചേർക്കൽ, 77.08 ലക്ഷമാണ് . ഇത് കഴിഞ്ഞ വർഷത്തേതിനോട്  ഏതാണ്ട് തുല്യവുമാണ് (2019-20 -78.58 ലക്ഷം).
 

 

Net payroll (EPFO)

Year/month

Male

Female

Total

2018-19

48,83,757

13,05,172

61,12,223

2019-20

62,73,841

15,93,614

78,58,394

2020-21

63,13,635

13,98,080

77,08,375

April 2021

6,13,384

1,93,803

8,06,765

May 2021

4,31,423

1,30,976

5,62,216

June 2021

7,85,524

1,86,039

9,71,244

July 2021

9,81,733

2,49,319

12,30,696

August 2021

10,93,575

2,66,834

13,60,122

September 2021

12,14,786

3,26,825

15,41,396

RRTN/SKY
 
***********


(Release ID: 1779709) Visitor Counter : 124