ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

മാലിന്യ സംസ്‌കരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും  യൂഎൻഡിപി യും ഒപ്പുവച്ചു.

Posted On: 06 DEC 2021 4:05PM by PIB Thiruvananthpuramന്യൂ ഡൽഹി: ഡിസംബർ 06, 2021   സ്വച്ഛ് ഭാരത് ദൗത്യം നഗരം 2.0 ന്റെ  പരിധിയിൽ, രാജ്യത്തെ മാലിന്യ സംസ്‌കരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം (MoHUA), ഐക്യരാഷ്ട്ര വികസന പരിപാടി, (UNDP) ഇന്ത്യയുമായി ഇന്ന് അഞ്ച് വർഷത്തെ (2021-26)  ധാരണാപത്രത്തിൽ ഒപ്പുവച്ചു.   ധാരണാപത്രത്തിൽ, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് -സ്വച്ഛ് ഭാരത് ദൗത്യം നഗരം (SBM-U) ജോയിന്റ് സെക്രട്ടറിയും നാഷണൽ മിഷൻ ഡയറക്ടറുമായ രൂപ മിശ്രയും യൂഎൻഡിപി ഇന്ത്യ  പ്രതിനിധി  ഷോക്കോ നോഡയും ഒപ്പുവച്ചു.   ഭവന നഗര കാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ ദുർഗ ശങ്കർ മിശ്ര സന്നിഹിതനായിരുന്നു

രാജ്യത്തുടനീളം 75 സ്വച്ഛത കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും യുഎൻഡിപി ഇന്ത്യയെ പിന്തുണയ്ക്കുന്നു.  കൂടാതെ 2018 മുതൽ സ്വച്ഛ് ഭാരത് ദൗത്യം നഗരവുമായി ചേർന്ന് 82,000 MT പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിന് സഹായിക്കുകയും ചെയ്‌തു. ഇന്ന് ഒപ്പുവെച്ച ധാരണാപത്രമനുസരിച്ച്, യൂഎൻഡിപി,കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ  നഗരങ്ങളിലുടനീളം മാലിന്യ സംസ്‌കരണത്തിന് ഒരു സുസ്ഥിര മാതൃക സൃഷ്ടിച്ച് നടപ്പാക്കുന്നതിന് സഹായിക്കും.  ശുചിത്വ   ഭാരത നഗര ദൗത്യ (2.0) ത്തിന്റെ  മാലിന്യം ഒഴിവാക്കുക  എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതിനോടൊപ്പം   മാലിന്യങ്ങൾ ശേഖരിക്കുന്ന അസംഘടിത മേഖലയിൽ ഉള്ളവരുടെ  ജീവിതത്തിൽ പ്രകടമായ പുരോഗതി കൊണ്ടുവരാനും ഇതിലൂടെ ലക്ഷ്യമിടുന്നു .

 
 
IE/SKY


(Release ID: 1778555) Visitor Counter : 73


Read this release in: English , Hindi