സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ഉൽപ്പാദനത്തിൽ  എംഎസ്എംഇകളുടെ സംഭാവന

Posted On: 06 DEC 2021 1:30PM by PIB Thiruvananthpuram

ഉൽപ്പാദനത്തിൽ  എംഎസ്എംഇകളുടെ സംഭാവന

ന്യൂ ഡൽഹി: ഡിസംബർ 06, 2021  

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 2018-19, 2019-20 വർഷങ്ങളിൽ അഖിലേന്ത്യാതലത്തിലെ  ആകെ  മൂല്യ ഉൽപ്പാദനത്തിൽ സൂക്ഷ്മ -ചെറുകിട-ഇടത്തരം ഉല്പാദന മേഖലയുടെ വിഹിതം  യഥാക്രമം 36.9% ഉം 36.9% ഉം ആയിരുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, എം എസ്സ് എം ഇ  അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വിഹിതം 2019-20, 2020-21 വർഷങ്ങളിൽ 49.8%, 49.4% എന്നിങ്ങനെയാണ്  

ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ നാരായൺ റാണെയാണ് ഇക്കാര്യം അറിയിച്ചത്.

 
 
 
IE/SKY
 

(Release ID: 1778481) Visitor Counter : 146


Read this release in: English , Urdu , Telugu