ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 : പുതിയ വിവരങ്ങൾ
Posted On:
29 NOV 2021 9:14AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 122.41 കോടി ഡോസ് വാക്സിൻ
രോഗമുക്തി നിരക്ക് 98.34%; 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,905 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,40,08,183 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 8,309 പുതിയ കേസുകൾ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,03,859 പേർ; 544 ദിവസങ്ങളിലെ ഏറ്റവും കുറവ് എണ്ണം
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.30%; 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.09 ശതമാനമാണ്; കഴിഞ്ഞ 56 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.85%) –ഇത് 15 ദിവസമായി 1% ത്തിൽ താഴെ
ആകെ നടത്തിയത് 64.02 കോടി പരിശോധനകൾ.
(Release ID: 1775998)
Visitor Counter : 199