ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
28 NOV 2021 9:19AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 121.94 കോടി ഡോസ് വാക്സിൻ
രോഗമുക്തി നിരക്ക് 98.34%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,481 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,39,98,278 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 8,774 പുതിയ കേസുകൾ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,05,691 പേർ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.31%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.80 ശതമാനമാണ്; കഴിഞ്ഞ 55 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.85%) – 14 ദിവസമായി 1% ത്തിൽ താഴെ
ആകെ നടത്തിയത് 63.94 കോടി പരിശോധനകൾ.
****
( റിലീസ് ഐ.ഡി: 1775795)
സന്ദര്‍ശക കൗണ്ടര്‍ : 189