ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാജ്യസഭയുടെ നിയമനിര്‍മ്മാണക്ഷമത കുത്തനെ ഇടിഞ്ഞതിൽ രാജ്യസഭാ ചെയർമാൻ ഖേദം പ്രകടിപ്പിച്ചു
Posted On:
26 NOV 2021 2:42PM by PIB Thiruvananthpuram
'സംവാദവും വാദപ്രതിവാദവും' ആണ് രാജ്യത്തെ നിയമനിർമ്മാണ സഭകളെ മുന്നോട്ട് നയിക്കേണ്ടതെന്നും നിരന്തര തടസ്സങ്ങളിലൂടെ സഭകൾ പ്രവർത്തനരഹിതമാക്കരുതെന്നും ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. രാജ്യസഭയുടെ നിയമനിര്‍മ്മാണക്ഷമതയിൽ ഇടിവുണ്ടായതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇന്ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടനാ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ൽ സഭയുടെ നിയമനിര്‍മ്മാണക്ഷമത 35.75% എന്ന ഏറ്റവും താണ നിലയിലെത്തി. ഇക്കഴിഞ്ഞ 254-ാം സമ്മേളനത്തിലാകട്ടെ അത് 29.60% ആയി കുറഞ്ഞു. 1979 മുതൽ 1994 വരെയുള്ള 16 വർഷങ്ങളിൽ രാജ്യസഭയുടെ വാർഷിക നിയമനിര്‍മ്മാണക്ഷമത 100% കവിഞ്ഞപ്പോൾ, അതിനു ശേഷമുള്ള 26 വർഷങ്ങളിൽ 1998 ലും 2009 ലും രണ്ടുതവണ മാത്രമേ അങ്ങനെ സംഭവിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് ബില്ലുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിഘാതമുണ്ടാക്കുന്നതിൽ ഉപരാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു.
****
(Release ID: 1775341)
Visitor Counter : 232