രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭരണഘടനാ ദിനാചരണത്തിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 26 NOV 2021 1:55PM by PIB Thiruvananthpuram

ഭരണപക്ഷത്തെത്തെയും പ്രതിപക്ഷത്തെയും പ്രതിനിധീകരിക്കുന്ന എല്ലാ പാർലമെന്റ് അംഗങ്ങളും പാർലമെന്റിന്റെ അന്തസ്സ് സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരാണെന്ന് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പറഞ്ഞു. ഇന്ന് (നവംബർ 26, 2021) പാർലമെന്റ് ഹൗസിന്റെ സെൻട്രൽ ഹാളിൽ ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമസഭ, നിയമസഭ, പാർലമെന്റ് എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഒരു മുൻഗണന മാത്രമേ പാടുള്ളൂ - അവരുടെ നിയോജകമണ്ഡലങ്ങളിലെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും രാജ്യ താൽപ്പര്യത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ മത്സരം സ്വാഭാവികമാണ് - എന്നാൽ മികച്ച ജനപ്രതിനിധികളാകാനും പൊതുനന്മയ്ക്കായി മികച്ച കാര്യങ്ങൾ ചെയ്യാനുമായിരിക്കണം ഈ മത്സരം. പാർലമെന്റിലെ മത്സരം പരസ്പര വിദ്വേഷമായി മാറാൻ പാടുള്ളതല്ല. ഫലപ്രദമായ പ്രതിപക്ഷമില്ലെങ്കിൽ ജനാധിപത്യം നിഷ്ഫലമാകുമെന്നും രാഷ്ട്രപതി പറഞ്ഞു. തങ്ങളുടെ ആരാധനാലയങ്ങളിൽ പെരുമാറുന്ന അതേ ആദരവോടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലും പെരുമാറുക എന്നത് ഓരോ പാർലമെന്റ് അംഗത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

***


(Release ID: 1775334) Visitor Counter : 259