രാജ്യരക്ഷാ മന്ത്രാലയം

പ്രോജക്ട്-75-ന്റെ ഭാഗമായ നാലാമത്തെ അന്തർവാഹിനി ‘ഐ എൻ എസ് വെലാ’ മുംബൈ കപ്പൽ നിർമ്മാണ ശാലയിൽ കമ്മിഷൻ ചെയ്‌തു

Posted On: 25 NOV 2021 2:07PM by PIB Thiruvananthpuram

പ്രോജക്ട്-75 ന്റെ ഭാഗമായ ആറ് അന്തർവാഹിനികളുടെ നിർമ്മാണ പരമ്പരയിലെ നാലാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വെലാ, നവംബർ 25 ന് നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്ങിന്റെ സാന്നിധ്യത്തിൽ കമ്മീഷൻ ചെയ്തു. ഔപചാരിക കമ്മീഷനിംഗ് ചടങ്ങ് മുംബൈയിലെ  കപ്പൽ നിർമ്മാണ ശാലയിൽ നടന്നു.

ഫ്രാൻസിലെ M/s നേവൽ ഗ്രൂപ്പിന്റെ (മുമ്പ് DCNS) സഹകരണത്തോടെയാണ്, മുംബൈയിലെ മജ്‌ഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDL), സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഐഎൻഎസ്  വെലാ, പശ്ചിമ നേവൽ കമാൻഡിന്റെ അന്തർവാഹിനി കപ്പലുകളുടെ ഭാഗമായിരിക്കും.

സ്കോർപീൻ അന്തർവാഹിനികൾക്ക് റഡാർ സിഗ്നൽ പോലുള്ളവയിൽ നിന്നും മറഞ്ഞിരിക്കാനുള്ള സവിശേഷ സംവിധാനങ്ങൾ ഉണ്ട്. കൂടാതെ ദീർഘ ദൂര ഗൈഡഡ് ടോർപ്പിഡോകളും കപ്പൽ വേധ മിസൈലുകളും സജ്ജീകരിച്ചിരിക്കുന്നു. ഈ അന്തർവാഹിനികൾക്ക് അത്യാധുനിക സോണാറും മികച്ച പ്രവർത്തന ശേഷി അനുവദിക്കുന്ന സെൻസർ സ്യൂട്ടും ഉണ്ട്. അത്യാധുനിക പെർമനന്റ് മാഗ്നറ്റിക് സിൻക്രണസ് മോട്ടോർ (PERMASYN) ആണ് മറ്റൊരു പ്രത്യേകത.

 

******

 

 (Release ID: 1775078) Visitor Counter : 27


Read this release in: English , Urdu , Hindi , Bengali