ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദക്ഷിണ മേഖലാ കൗൺസിലിന്റെ 29-ാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും

Posted On: 12 NOV 2021 8:16PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ, സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിനും നയ ചട്ടക്കൂടിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ മികച്ച ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ ഫെഡറലിസത്തിന്റെ ഈ ദർശനത്തിന് പ്രചോദനം നൽകി. തർക്ക പരിഹാരത്തിനും സഹകരണ ഫെഡറലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സോണൽ കൗൺസിലിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാണ്  കൗൺസിൽ വൈസ് ചെയർമാനും ആതിഥേയനും. മേഖലയിലെ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് മുഖ്യമന്ത്രിമാരും 2 മന്ത്രിമാർ വീതവും അംഗങ്ങളാണ്. മുതിർന്ന   കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരും , ചീഫ് സെക്രട്ടറിമാരും  യോഗത്തിൽ പങ്കെടുക്കും.

മേഖലാ  കൗൺസിലുകൾ കേന്ദ്രവും സംസ്ഥാനങ്ങളും മേഖലയിൽ  വരുന്ന ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും ഉൾപ്പെടുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നു. അതിനാൽ, മേഖലാ കൗൺസിലുകൾ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളും പ്രകോപനങ്ങളും മേഖലയിലെ  പല സംസ്ഥാനങ്ങൾക്കിടയിലും പരിഹരിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുന്നു.  അതിർത്തി സംബന്ധമായ തർക്കങ്ങൾ, സുരക്ഷ, റോഡ്, ഗതാഗതം, വ്യവസായങ്ങൾ, ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വനം, പരിസ്ഥിതി, ഭവനം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ടൂറിസം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മേഖലാ കൗൺസിലുകൾ ചർച്ച ചെയ്യും.

***


(Release ID: 1771321) Visitor Counter : 269


Read this release in: Telugu , English , Urdu , Tamil