രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

DRDO, DDR&D ഇസ്രായേലുമായി ദ്വിവിധ ഉപയോഗ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി നൂതനാശയ കരാർ ഒപ്പുവച്ചു'

Posted On: 09 NOV 2021 5:12PM by PIB Thiruvananthpuram
ഇൻഡോ-ഇസ്രായേൽ സാങ്കേതിക സഹകരണം വളർച്ച പ്രാപിക്കുന്നതിന്റെ പ്രത്യക്ഷ സാക്ഷ്യമെന്ന നിലയിൽ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (DRDO), ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റും (DDR&D) തമ്മിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതനാശയ ഉഭയകക്ഷി കരാറിൽ (Bilateral Innovation Agreement - BIA) ഒപ്പുവച്ചു. ദ്വിവിധ ഉപയോഗ സാങ്കേതികവിദ്യകൾ (Dual use technologies)  വികസിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും പുതുസംരംഭങ്ങളും, സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളും ഗവേഷണ-വികസന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. പ്രതിരോധ മന്ത്രാലയം സെക്രട്ടറി, R&D, DRDO ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ഡോ ജി സതീഷ് റെഡ്ഡിയും, ഇസ്രായേൽ DDR&D മേധാവി BG (റിട്ട) ഡോ. ഡാനിയൽ ഗോൾഡും തമ്മിൽ 2021 നവംബർ 09-ന് ന്യൂ ഡൽഹിയിൽ കരാർ ഒപ്പുവച്ചു.

കരാർ പ്രകാരം, ഡ്രോണുകൾ, റോബോട്ടിക്‌സ്, നിർമ്മിത ബുദ്ധി, ക്വാണ്ടം സാങ്കേതിക വിദ്യ, ഫോട്ടോണിക്‌സ്, ബയോസെൻസിംഗ്, ബ്രെയിൻ-മെഷീൻ ഇന്റർഫേസ് തുടങ്ങി നൂതനാശയ മേഖലകളിലെ ഭാവി തലമുറ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും ഇന്ത്യയുടേയും ഇസ്രയേലിന്റെയും തനത് ആവശ്യകതകൾ നിറവേറ്റുന്നതിനുതകും വിധം വികസിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും പുതുസംരംഭങ്ങളും വ്യവസായമേഖലയും ഒരുമിച്ച് പ്രവർത്തിക്കും. വികസന പ്രവർത്തനങ്ങൾക്ക്, DRDO-യും ഇസ്രായേലിലെ DDR&D-യും സംയുക്തമായി ധനസഹായം ലഭ്യമാക്കും. BIA യുടെ കീഴിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ ഇരു രാജ്യങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങൾക്കായി ലഭ്യമാക്കും.

 

*** (Release ID: 1770456) Visitor Counter : 88


Read this release in: English , Urdu , Hindi , Marathi