ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 108.21 കോടി പിന്നിട്ടു
രോഗമുക്തി നിരക്ക് നിലവിൽ 98.24%; 2020നു മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,853 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,44,845 ; 260 ദിവസത്തിനിടെ ഏറ്റവും കുറവ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.28%) തുടർച്ചയായ 44-ാം ദിവസവും 2 ശതമാനത്തിൽ താഴെ
Posted On:
07 NOV 2021 9:35AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 20,75,942 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 108.21 കോടി (1,08,21,66,365) പിന്നിട്ടു. 1,09,75,652 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,79,576
രണ്ടാം ഡോസ് 92,63,326
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,72,573
രണ്ടാം ഡോസ് 1,60,27,565
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 42,39,18,322
രണ്ടാം ഡോസ് 15,03,76,212
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 17,62,24,682
രണ്ടാം ഡോസ് 9,89,98,585
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 11,05,34,942
രണ്ടാം ഡോസ് 6,80,70,582
ആകെ 1,08,21,66,365
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,432 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,37,49,900 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.24% ആണ്.
തുടർച്ചയായ 133-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,853 പേർക്കാണ്.
രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയായി. നിലവിൽ 1,44,845 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 260 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.42 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,19,996 പരിശോധനകൾ നടത്തി. ആകെ 61.48 കോടിയിലേറെ (61,30,17,614) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.28 ശതമാനമാണ്. കഴിഞ്ഞ 44 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.18 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 34 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 69-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.
(Release ID: 1769816)