ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 07 NOV 2021 8:58AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 108.21  കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  10,853 പേർക്ക്

രോഗമുക്തി നിരക്ക് 98.24%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,432 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,37,49,900 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.42 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,44,845 പേർ ; 260 ദിവസത്തിൽ ഏറ്റവും കുറവ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.18%) കഴിഞ്ഞ 34 ദിവസമായി 2 ശതമാനത്തിൽ താഴെ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.28%) കഴിഞ്ഞ 44 ദിവസമായി 2 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 61.48 കോടി പരിശോധനകൾ.
 



(Release ID: 1769811) Visitor Counter : 134