ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 05 NOV 2021 9:41AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 107.70  കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  12,729 പേർക്ക്

രോഗമുക്തി നിരക്ക് 98.23%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,165 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,37,24,959 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.43 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,48,922 പേർ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.90%) കഴിഞ്ഞ 32 ദിവസമായി 2 ശതമാനത്തിൽ താഴെ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.25%) കഴിഞ്ഞ 42 ദിവസമായി 2 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 61.30 കോടി പരിശോധനകൾ.

*****


(Release ID: 1769461) Visitor Counter : 172