ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

വിവര സാങ്കേതിക ചട്ടങ്ങൾ, 2021 (ഭാഗം II) സംബന്ധിച്ചുയരുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം പതിവ് ചോദ്യങ്ങൾ  പ്രസിദ്ധീകരിക്കുന്നു

Posted On: 01 NOV 2021 6:20PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി: നവംബർ 1, 2021


'ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ചട്ടങ്ങൾ, 2021-ന്റെ ഭാഗമായി (ഇനിമുതൽ "ഐടി റൂൾസ്, 2021" എന്ന് പരാമർശിക്കപ്പെടുന്ന) ഇന്റർമീഡിയറികൾ (മദ്ധ്യവര്‍ത്തികളായ സേവന ദാതാക്കൾ) ശ്രദ്ധ പുലർത്തേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുകയും സൂക്ഷ്മമായി വിശദീകരിക്കുകയും ചെയ്യുന്ന രേഖ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ന് പുറത്തിറക്കി. ഈ ചട്ടങ്ങളെക്കുറിച്ച MeitY-ക്ക് (Ministry of Electronics and Information Technology) ലഭിച്ച പൊതു ചോദ്യങ്ങൾക്കുള്ള മറുപടിയായാണ്, പതിവുചോദ്യങ്ങൾ (FAQ) തയ്യാറാക്കിയിട്ടുള്ളത്. പതിവുചോദ്യങ്ങൾ ചട്ടങ്ങളുടെ ഭാഗം II-ലായി മന്ത്രാലയം പരിമിതപ്പെടുത്തിയിരിക്കുന്നു.

ജനജീവിതത്തെ പരിവർത്തനം ചെയ്യുക, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലൂന്നി സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക/വിപുലീകരിക്കുക, തന്ത്രപ്രധാന മേഖലകളിലെ ശേഷി വികസിപ്പിക്കുക എന്നിവ ഉൾപ്പെടെ 3  പ്രാഥമിക ലക്ഷ്യങ്ങൾക്കായി സാങ്കേതിക വിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പതിവ് ചോദ്യങ്ങൾ സംബന്ധിച്ച രേഖ പ്രകാശനം ചെയ്തുകൊണ്ട് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും എല്ലാ ഉപയോക്താക്കൾക്കും തുറന്നതും, സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

28 ചോദ്യങ്ങൾ അടങ്ങിയ FAQ, സാധാരണ ഉപയോക്താവിനും ഇന്റർമീഡിയറികൾക്കും ഈ നിയമങ്ങളെക്കുറിച്ച് ഉയരുന്ന പൊതു ചോദ്യങ്ങൾക്ക് ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ രീതിയിൽ മറുപടി നല്കാൻ ശ്രമിക്കുന്നു.

പതിവ് ചോദ്യങ്ങൾ ഇനിപ്പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നു:

വിഭാഗം I: അടിസ്ഥാന വിവരങ്ങൾ

വിഭാഗം II: അടിസ്ഥാന പദാവലിയും നിയമങ്ങളുടെ വ്യാപ്തിയും

വിഭാഗം III: ഇന്റർമീഡിയറികൾ ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങൾ

വിഭാഗം IV: സുപ്രധാന സാമൂഹ്യ മാദ്ധ്യമ ഇന്റർമീഡിയറികൾ (SSMI) പുലർത്തേണ്ട അധിക ജാഗ്രത

വിഭാഗം V: ഇന്റർമീഡിയറി ചട്ടങ്ങൾ പാലിക്കാത്തത് സംബന്ധിച്ച്‌

വാർത്ത പ്രസിദ്ധീകരണങ്ങളുടെയും വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങളുടെയും പ്രസാധകരും ഓൺലൈൻ ഉള്ളടക്ക ദാതാക്കളും പിന്തുടരേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (MIB) നിയന്ത്രിക്കുന്ന പാർട്ട് III വ്യക്തമാക്കുന്നു.

 

പതിവുചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
https://static.pib.gov.in/WriteReadData/specificdocs/documents/2021/nov/doc202111171.pdf


(Release ID: 1768853) Visitor Counter : 188


Read this release in: English , Urdu , Hindi , Tamil