ഷിപ്പിങ് മന്ത്രാലയം

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ, പുതിയ റഡാറുകളും വെസൽ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റവും കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു

Posted On: 01 NOV 2021 7:32PM by PIB Thiruvananthpuram
 
 
കൊച്ചി: നവംബർ 1, 2021
 
കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പുതിയ റഡാറുകളും വെസൽ ട്രാഫിക് മാനേജ്‌മെന്റ് സംവിധാനവും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് ഉദ്ഘാടനം ചെയ്തു. മന്ത്രാലയത്തിലെയും കൊച്ചിൻ പോർട്ട് ട്രസ്റ്റിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ  പങ്കെടുത്തു.
 
2009-ൽ കൊച്ചി തുറമുഖത്ത് കമ്മീഷൻ ചെയ്ത വി ടി എം എസ് സംവിധാനം, 2 പുതിയ റഡാറുകൾ, 1 എ ഐ എസ് ബേസ് സ്റ്റേഷൻ, 3 വി എഛ് എഫ് റേഡിയോകൾ, അനുബന്ധ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സംവിധാനത്തോടെ 5.8 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകവഴി, തുറമുഖത്ത് കപ്പൽ ഗതാഗതസുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംവിധാനമാണ് വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം. ഗതാഗത സുരക്ഷക്കൊപ്പം, തുറമുഖത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ യാനങ്ങളെയും കണ്ടെത്തി ട്രാക്ക് ചെയ്യുന്നതിലൂടെ തുറമുഖത്തിന്റെ സുരക്ഷയും ഈ സംവിധാനം വർദ്ധിപ്പിക്കുന്നു.
 
കൊച്ചി തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പദ്ധതി പ്രദേശങ്ങളും അദ്ദേഹം ടഗ് യാത്രയിലൂടെ പരിശോധിച്ചു.
 
കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ സി ഐ എസ് എഫ്  യൂണിറ്റ് കേന്ദ്ര മന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകി.  കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഭരണ നിർവഹണ മേഖല പരിസരത്ത് സന്ദർശനത്തിന്റെ സ്മരണയ്ക്കായി ശ്രീ സർബാനന്ദ സോനോവാൾ ഒരു വേപ്പിൻ തൈ നട്ടു.


(Release ID: 1768747) Visitor Counter : 181


Read this release in: English , Urdu , Hindi