ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി കൊച്ചി കപ്പൽ ശാലയുടെ പ്രവർത്തനം അവലോകനം ചെയ്തു

Posted On: 31 OCT 2021 6:58PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി, ഒക്ടോബർ 31, 2021


കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) പ്രവർത്തനവും പുരോഗതിയും ഇന്ന് അവലോകനം ചെയ്തു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മധു എസ് നായരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ രണ്ടാം സമുദ്ര പരീക്ഷണ വേളയിൽ സന്ദർശനത്തിനെത്തിയ മന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും കൊച്ചി കപ്പൽ ശാല നിർമ്മിക്കുന്ന തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണ പുരോഗതി ഇന്ത്യൻ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം അവലോകനം ചെയ്തു. CSLലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

 
 

(Release ID: 1768742) Visitor Counter : 197


Read this release in: English , Urdu , Hindi , Punjabi