വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ലക്ഷദ്വീപിനെ രാജ്യത്തിന്റെ കടൽപ്പായൽ കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും കേന്ദ്ര ഗവൺമെന്റ് നൽകുമെന്ന് കേന്ദ്രമന്ത്രി ഡോ. എൽ മുരുകൻ
प्रविष्टि तिथि:
30 OCT 2021 4:25PM by PIB Thiruvananthpuram
കൊച്ചി, ഒക്ടോബർ 30, 2021
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരോൽപാദന സഹമന്ത്രി ഡോ. എൽ മുരുകന്റെ ലക്ഷദ്വീപ് സന്ദർശനം തുടരുന്നു .സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കവരത്തി ദ്വീപിലെ കടൽപായൽ പദ്ധതി നടപ്പാക്കുന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു . ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ കടൽപ്പായൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രാദേശിക വനിതാ സ്വയം സഹായ സംഘങ്ങൾ, ഗവേഷണ ശാസ്ത്രജ്ഞർ, സംരംഭകർ, മറ്റ് പങ്കാളികൾ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് ശ്രീ എ. അൻബരസു, ഫിഷറീസ് സെക്രട്ടറി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കടൽപ്പായൽ പ്രദേശം സന്ദർശിക്കവേ മന്ത്രി വനിതാ സ്വയം സഹായ സംഘാംഗങ്ങളുമായി സംവദിക്കുകയും അവർ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. ലക്ഷദ്വീപിലെ കടൽതീരങ്ങളിൽ കടൽപ്പായൽ കൃഷിക്ക് വലിയ സാധ്യതകളാണുള്ളതെന്നും , കൂടാതെ ഇവിടുത്തെ ജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങളും സാമ്പത്തിക ശാക്തീകരണവും ഇത് പ്രദാനം ചെയ്യുന്നു എന്നും ചൂണ്ടിക്കാട്ടിയ ഡോ .മുരുകൻ , സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നും പറഞ്ഞു .
കൂടാതെ , ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മത്സ്യ ബന്ധനം, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം മുഖേന ലക്ഷദ്വീപിനെ രാജ്യത്തിന്റെ കടൽപ്പായൽ കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശിക സമൂഹത്തിന് സാമ്പത്തിക ഉന്നമനവും ഉപജീവന അവസരങ്ങളും നൽകുന്നത് ലക്ഷ്യമിട്ടാണ് ഇത് .
നേരത്തെ കവരത്തിയിലെ മറൈൻ അക്വേറിയവും മ്യൂസിയവും ഫിഷറീസ് ജെട്ടിയും മന്ത്രി സന്ദർശിച്ചിരുന്നു.തുടർന്ന് ബംഗാരം ദ്വീപിലേയ്ക്ക് തിരിച്ച ഡോ . മുരുകൻ വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുകയും ദ്വീപിലെ മത്സ്യ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും.
(रिलीज़ आईडी: 1767905)
आगंतुक पटल : 115