ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 26 OCT 2021 9:23AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 102.94  കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 12,428   പേർക്ക്  ; 238 ദിവസത്തിനിടെ ഏറ്റവും കുറവ്

രോഗമുക്തി നിരക്ക് 98.19%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,951 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,35,83,318 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.48 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,63,816 പേർ ; 241 ദിവസത്തിനിടെ ഏറ്റവും കുറവ്

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.24%) കഴിഞ്ഞ 32 ദിവസമായി 2 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.10%) കഴിഞ്ഞ 22 ദിവസമായി 2 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 60.19 കോടി പരിശോധന.


****



(Release ID: 1766477) Visitor Counter : 160