രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

നാവിക കമാൻഡർമാരുടെ സമ്മേളനം -2021/02 ന്റെ സമാപനം

Posted On: 21 OCT 2021 5:30PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 21, 2021

 2021 ഒക്ടോബർ 18 ന് തുടക്കം കുറിച്ച നാവിക കമാൻഡർമാരുടെ സമ്മേളനം,
 നാല് ദിവസത്തെ ഫലദായകമായ ചർച്ചകൾക്കുശേഷം 
 2021 ,  ഒക്ടോബർ 21 ന്   അവസാനിച്ചു.  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ചീഫ് ഓഫ് ആർമി സ്റ്റാഫ്, ചീഫ് ഓഫ്എയർ സ്റ്റാഫ് എന്നിവരുമായി കമാൻഡർമാർ ആശയവിനിമയം നടത്തി. ഉയർന്നുവരുന്ന പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് സേവന വിഭാഗങ്ങൾ തമ്മിലുള്ള ഒത്തിണക്കം വർധിപ്പിക്കുന്നതടക്കമുള്ള വൈവിധ്യമേറിയ വിഷയങ്ങൾ ചർച്ചയായി.


 സമ്മേളനത്തിന് അധ്യക്ഷത വഹിച്ച നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്,
ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ,ശേഷി വർദ്ധനവ് , നാവിക ശക്തി എന്ന നിലയിൽ ഉള്ള വിശ്വാസ്യത, സുരക്ഷ, പാലനം, അടിസ്ഥാന സൗകര്യ വികസനം, മാനവവിഭവ നിർവ്വഹണം തുടങ്ങിയവയുമായി ബന്ധപ്പെട്ട  പ്രധാനപ്പെട്ട വിഷയങ്ങളിൽ നാവിക കമാൻഡർമാരെ അഭിസംബോധന ചെയ്തു . നിലവിലെ സുരക്ഷാ സ്ഥിതിഗതികളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മത്സര പരിസ്ഥിതിയിൽ ഇന്ത്യൻ നാവികസേനയ്ക്ക് ഉള്ള വർദ്ധിച്ച ഉത്തരവാദിത്വവും ചൂണ്ടിക്കാട്ടി


 പ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യം, പാലനം, വിഭവങ്ങൾ, ചരക്കുനീക്കം, മാനവവിഭവ നിർവ്വഹണം, പരിശീലനം  തുടങ്ങിയ വിവിധ മേഖലകളിൽ, നിലവിലുള്ള വിഭവ പരിധിക്ക് അനുസൃതമായി ആവശ്യമായ നടപടികൾ ഉറപ്പാക്കാനും, മികച്ച ഫലം സൃഷ്ടിക്കാനും സഹായിക്കുന്ന നടപടികൾ സംബന്ധിച്ച് കമാൻഡർമാർ ആശയവിനിമയം നടത്തി . ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന യോഗ്യമായ സംവിധാനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതിനൊപ്പം, ഇവയും നാവിക കമാൻഡർ മാരുടെ സമ്മേളനത്തിന്റെ പ്രമേയങ്ങളിൽ ഇടംപിടിച്ചു
.

 
 
 
IE/SKY
 

(Release ID: 1765739) Visitor Counter : 165


Read this release in: English , Urdu , Hindi , Tamil