പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തര്‍പ്രദേശിലെ കുശിനഗര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 20 OCT 2021 1:55PM by PIB Thiruvananthpuram


ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍ ജി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ് ജി, ശ്രീ. കിരണ്‍ റിജിജു ജീ, ശ്രീ. ജി.കിഷന്‍ റെഡ്ഡി ജി, ജനറല്‍ വി.കെ.സിങ് ജി, ശ്രീ. അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ശ്രീ. ശ്രീപദ് നായിക് ജി, ശ്രീമതി മീനാക്ഷി ലേഖി ജി, യു.പി. മന്ത്രി ശ്രീ. നന്ദഗോപാല്‍ നന്ദി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. വിജയ് കുമാര്‍ ദുബെ ജി, എം.എല്‍.എയായ ശ്രീ. രജനീകാന്ത് മണി ത്രിപാഠി ജി, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരേ, നയതന്ത്രജ്ഞരേ, മറ്റു പൊതു പ്രതിനിധികളെ, 

സഹോദരീ സഹോദരന്മാരേ!
ലോകമെമ്പാടുമുള്ള ബുദ്ധ സമൂഹത്തിന് ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും കേന്ദ്രമാണ് ഇന്ത്യ. ഇന്ന്, കുശിനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഒരു തരത്തില്‍ അവരുടെ ഭക്തിയോടുള്‌ല ആദരവാണ്. ശ്രീബുദ്ധന്റെ ജ്ഞാനോദയം മുതല്‍ മഹാപരിനിര്‍വാണം വരെയുള്ള മുഴുവന്‍ യാത്രയ്ക്കും സാക്ഷിയായ ഈ പ്രദേശം ഇന്ന് ലോകവുമായി നേരിട്ട്'് ബന്ധപ്പെടാന്‍ സാധിക്കുംവിധമായിരിക്കുന്നു. കുശിനഗറില്‍ ഒരു ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം ഇറങ്ങുന്നത് ഈ പുണ്യഭൂമിയോടുള്ള ആദരവ് പോലെയാണ്. ഇന്ന് ഈ വിമാനത്തില്‍ ശ്രീലങ്കയില്‍ നിന്നെത്തിയ ബഹുമാനപ്പെട്ട സംഘത്തെയും മറ്റ് പ്രമുഖരെയും കുശിനഗര്‍ വളരെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു. മറ്റൊരു യാദൃച്ഛികത എന്തെന്നാല്‍ ഇന്ന് മഹര്‍ഷി വാല്‍മികിയുടെ ജന്മദിനം കൂടിയാണ്. മഹര്‍ഷി വാല്‍മീകി ജിയുടെ പ്രചോദനത്താല്‍ രാജ്യം എല്ലാവരുടെയു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒപ്പംനിന്നുകൊണ്ട് എല്ലാവരുടെയും വികസനം സാധ്യമാക്കുന്ന പാതയിലേക്ക് നീങ്ങുകയാണ്.

സുഹൃത്തുക്കളേ,
പതിറ്റാണ്ടുകളുടെ പ്രതീക്ഷകളുടെ ഫലമാണ് കുശിനഗറിലെ ഈ രാജ്യാന്തര വിമാനത്താവളം. എന്റെ സന്തോഷം ഇന്ന് ഇരട്ടിയാണ്. ആത്മീയ യാത്രയുടെ ഒരു അന്വേഷകനെന്ന നിലയില്‍ മാനസിക സംതൃപ്തിയുണ്ട്, പൂര്‍വ്വാഞ്ചല്‍ മേഖലയുടെ പ്രതിനിധിയെന്ന നിലയിലുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള ഒരു സന്ദര്‍ഭം കൂടിയാണിത്. കുശിനഗര്‍ രാജ്യാന്തര വിമാനത്താവളത്തിനായി കാത്തിരുന്ന കുശിനഗര്‍, യു.പി., പൂര്‍വാഞ്ചല്‍-ഇന്ത്യയുടെ കിഴക്കന്‍ ഭാഗം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ബുദ്ധന്റെ അനുയായികള്‍ക്കും ഈ അവസരത്തില്‍ അഭിനന്ദനം അറിയിക്കുന്നു.

സുഹൃത്തുക്കളേ,
ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെയും ഭക്തര്‍ക്ക് സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും വികസിപ്പിക്കുതിന് ഇന്ത്യ പ്രത്യേക ശ്രദ്ധ നല്‍കുന്നു. യ.ുപി. ഗവണ്‍മെന്റിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും പ്രധാന മുന്‍ഗണനകളില്‍ ഒന്നാണ് കുശിനഗറിന്റെ വികസനം. ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി ഇവിടെ നന്ന് വളരെ അകലെയല്ല. ജ്യോതിരാദിത്യ ജി ഇപ്പോള്‍ അതിനെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്, പക്ഷേ ഈ പ്രദേശം എങ്ങനെയാണ് രാജ്യത്തിന്റെ കേന്ദ്രബിന്ദു ആകുന്നതെന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയണം. കപിലവസ്തുവും സമീപത്തുണ്ട്. ശ്രീ ബുദ്ധന്‍ ആദ്യത്തെ പ്രഭാഷണം നടത്തിയ സാരനാഥും 100-250 കിലോമീറ്റര്‍ ചുറ്റളവിലാണ്. ബുദ്ധനു ബോധോദയം പ്രാപിച്ച ബോധ് ഗയയും ഏതാനും മണിക്കൂറുകള്‍ അകലെയാണ്. അതിനാല്‍, ഈ പ്രദേശം ഇന്ത്യയിലെ ബുദ്ധമത അനുയായികള്‍ക്ക് മാത്രമല്ല, ശ്രീലങ്ക, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ലാവോസ്, കംബോഡിയ, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഒരു വലിയ വിശ്വാസത്തിന്റെയും ആകര്‍ഷണത്തിന്റെയും കേന്ദ്രമായി മാറുകയാണ്.

സഹോദരീ സഹോദരന്മാരേ,
കുശിനഗര്‍ രാജ്യാന്തര വിമാനത്താവളം എയര്‍ കണക്റ്റിവിറ്റിയുടെ ഒരു മാധ്യമമായി മാറുക മാത്രമല്ല, കര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും കടയുടമകള്‍ക്കും തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും നേരിട്ട് പ്രയോജനം ചെയ്യും. ബിസിനസിന്റെയും വ്യാപാരത്തിന്റെയും സമ്പൂര്‍ണ്ണ ആവാസ വ്യവസ്ഥ ഇവിടെ വികസിക്കും. വിനോദസഞ്ചാര മേഖലയും ടാക്സി ഡ്രൈവര്‍മാരും ഹോട്ടല്‍ റെസ്റ്റോറന്റ് ബിസിനസുകള്‍ ചെയ്യുന്ന ചെറുകിട ബിസിനസുകാര്‍ എന്നിവര്‍ക്ക് പരമാവധി പ്രയോജനം ലഭിക്കും. ഇത് ഈ മേഖലയിലെ യുവാക്കള്‍ക്ക് നിരവധി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

സഹോദരീ സഹോദരന്മാരേ,
ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വിശ്വാസത്തിനും വിനോദത്തിനും ഉള്‍പ്പെടെ വിനോദസഞ്ചാരത്തിന്റെ എല്ലാ മേഖലകളിലും വളരെ പ്രധാനമാണ്. അടിസ്ഥാന സൗകര്യം അതിന്റെ മുന്‍വ്യവസ്ഥയാണ്. റെയില്‍, റോഡ്, ആകാശ പാതകള്‍, ജലപാതകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ശുചിത്വം, മലിനജല ശുദ്ധീകരണം, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ പരസ്പര ബന്ധിതമാണ്, ഇവയെല്ലാം ഒരേസമയം പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. ഇന്നത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ ഈ സമീപനത്തിലൂടെ മാത്രമാണ് മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ വിനോദ സഞ്ചാരത്തില്‍ ഒരു പുതിയ കാര്യം കൂട്ടിച്ചേര്‍ത്തിരിക്കുന്നു, അതാണ് ഇന്ത്യയുടെ കുത്തിവയ്പ്പിന്റെ ദ്രുതഗതിയിലുള്ള പുരോഗതി. ഇന്ത്യ വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും അത് സുരക്ഷിതമാണെന്നും മനസ്സിലാകുന്നതു വിദേശ ടൂറിസ്റ്റുകളില്‍ ആത്മവിശ്വാസം സൃഷ്ടിക്കും. ഇന്ത്യയിലേക്ക് ഒരു വിനോദസഞ്ചാരി എന്ന നിലയിലോ ഏതെങ്കിലും ജോലിക്ക് വേണ്ടിയോ തിരിക്കുന്നവര്‍ക്ക് അത് ആശ്വാസകരവുമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആ പ്രദേശങ്ങളിലേക്കും ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ആളുകളിലേക്കും എയര്‍ കണക്റ്റിവിറ്റി കൊണ്ടുവരുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു.

ഈ ലക്ഷ്യത്തോടെ ആരംഭിച്ച ഉഡാന്‍ പദ്ധതി അതിന്റെ പൂര്‍ത്തീകരണത്തിന്റെ നാല് വര്‍ഷത്തോട് അടുക്കുന്നു. ഉഡാന്‍ പദ്ധതിക്കു കീഴില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 900ലധികം പുതിയ റൂട്ടുകള്‍ അംഗീകരിച്ചു, അതില്‍ 350ലധികം റൂട്ടുകളില്‍ എയര്‍ സര്‍വീസ് ആരംഭിച്ചു. 50ലധികം പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുകയോ മുമ്പ് പ്രവര്‍ത്തന ക്ഷമമല്ലാത്തവ പ്രവര്‍ത്തനക്ഷമമാക്കുകയോ ചെയ്തു. അടുത്ത മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 200ലധികം വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, സീപ്ലെയിനുകള്‍ എന്നിവയുടെ ശൃംഖല സൃഷ്ടിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഈ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരന്‍ വിമാനത്താവളങ്ങളില്‍ കൂടുതലായി എത്തുന്നതിന് നിങ്ങളും ഞാനും സാക്ഷിയാണ്. മധ്യവര്‍ഗത്തില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ വിമാന സര്‍വീസ് പ്രയോജനപ്പെടുത്തുന്നു. ഉഡാന്‍ പദ്ധതിക്ക് കീഴില്‍, ഉത്തര്‍പ്രദേശില്‍ എയര്‍ കണക്റ്റിവിറ്റി നിരന്തരം മെച്ചപ്പെടുന്നു. യുപിയിലെ എട്ട് വിമാനത്താവളങ്ങളില്‍ നിന്ന് വിമാനങ്ങള്‍ ആരംഭിച്ചു. ലക്നൗ, വാരണാസി, കുശിനഗര്‍ എന്നിവയ്ക്ക് ശേഷം ജേവാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്നു.

അതിനു പുറമേ, അയോധ്യ, അലിഗഢ്, അസംഗഢ്, ചിത്രകൂടം, മൊറാദാബാദ്, ശ്രാവസ്തി എന്നിവിടങ്ങളില്‍ വിമാനത്താവള പദ്ധതികള്‍ നടക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യു.പിയിലെ വിവിധ പ്രദേശങ്ങളില്‍ എയര്‍ കണക്റ്റിവിറ്റി ഉടന്‍ ശക്തിപ്പെടുത്തും. സ്‌പൈസ് ജെറ്റ് അടുത്ത ഏതാനും ആഴ്ചകളില്‍ നേരിട്ടുള്ള ഡല്‍ഹി -കുശിനഗര്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതായും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ ജി കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്, ഇത് ആഭ്യന്തര സഞ്ചാരികള്‍ക്കും ഭക്തര്‍ക്കും വളരെയധികം സൗകര്യങ്ങള്‍ നല്‍കുന്നു.

സുഹൃത്തുക്കളേ,
അടുത്തിടെ, എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നടപടി രാജ്യം സ്വീകരിച്ചു, അതിനാല്‍ രാജ്യത്തെ വ്യോമയാന മേഖല പ്രൊഫഷണലായി പ്രവര്‍ത്തിക്കുകയും സൗകര്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുകയും വേണം. ഈ നടപടി ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കും. അത്തരത്തിലുള്ള ഒരു പ്രധാന പരിഷ്‌കരണം പ്രതിരോധ വ്യോമ മേഖല ജനങ്ങളുടെ ഉപയോഗത്തിനായി തുറക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ തീരുമാനത്തോടെ, പല എയര്‍ റൂട്ടുകളിലും വിമാന യാത്രാ ദൂരവും സമയവും കുറഞ്ഞു. ഇന്ത്യയിലെ യുവാക്കള്‍ക്ക് ഇവിടെ മികച്ച പരിശീലനം ലഭിക്കുന്നതിന് രാജ്യത്തെ 5 വിമാനത്താവളങ്ങളില്‍ 8 പുതിയ ഫ്ളയിംഗ് അക്കാദമികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയും ആരംഭിച്ചു. പരിശീലനത്തിനായി വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സമീപകാല ഡ്രോണ്‍ നയം കൃഷി മുതല്‍ ആരോഗ്യം വരെയും ദുരന്തനിവാരണം മുതല്‍ പ്രതിരോധം വരെയുമുള്ള മേഖലകളില്‍ ജീവിതം മാറ്റിമറിക്കുന്ന പരിവര്‍ത്തനം കൊണ്ടുവരാന്‍ പോകുന്നു.

ഡ്രോണുകള്‍ നിര്‍മിക്കുന്നത് മുതല്‍ പരിശീലനം ലഭിച്ച മനുഷ്യശക്തി സൃഷ്ടിക്കുന്നത് വരെ ഒരു സമ്പൂര്‍ണ്ണ ആവാസ വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയില്‍ വികസിപ്പിക്കുന്നത്. ഈ പദ്ധതികളും നയങ്ങളും അതിവേഗം നീങ്ങുന്നതിനും ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതിരിക്കുന്നതിനും അടുത്തിടെ പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനും ആരംഭിച്ചു. ഇത് ഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, റോഡ്, റെയില്‍, ആകാശം മുതലായ എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളും പരസ്പരം പിന്തുണയ്ക്കുകയും പരസ്പരം ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഈ വിട്ടുവീഴ്ചയില്ലാത്ത പരിഷ്‌കാരങ്ങളുടെ ഫലമായാണ് ആയിരത്തോളം പുതിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ചേര്‍ക്കപ്പെട്ടത്.

സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യകാലത്ത് ഇന്ത്യയുടെ വ്യോമയാന മേഖല രാജ്യത്തിന്റെ പുരോഗതിയുടെ പ്രതീകമായി മാറും, ഉത്തര്‍പ്രദേശിന്റെ ഊര്‍ജ്ജവും അതിന്റെ ഭാഗമാകും. ഈ ആഗ്രഹത്തോടെ, നിങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ക്കും ഈ രാജ്യാന്തര വിമാനത്താവളത്തിനായി കാത്തിരുന്നതിന് അഭിനന്ദനങ്ങള്‍. ഇവിടെ നിന്ന് ഞാന്‍ രാജ്യത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ബുദ്ധ സന്യാസിമാരില്‍ നിന്ന് അനുഗ്രഹം തേടാന്‍ പോകും. തുടര്‍ന്ന് യു.പിയുടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനുള്ള അവസരം എനിക്ക് വന്നുചേരുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍ക്കൂടി വളരെയധികം നന്ദി!

****
 


(Release ID: 1765335) Visitor Counter : 206