രാജ്യരക്ഷാ മന്ത്രാലയം

72-ാമത്  ഇൻറർ-സർവീസസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കൊച്ചിയിൽ നടന്നു .

Posted On: 20 OCT 2021 2:22PM by PIB Thiruvananthpuram



 കൊച്ചി : ഒക്ടോബർ ,20 ,2021

72-ാമത് ഇന്റർ സർവീസസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്   ഒക്ടോബർ  15 മുതൽ 20  വരെ കൊച്ചി മഹാരാജ സ്റ്റേഡിയത്തിൽ നടന്നു.കൊച്ചിയിലെ  ദക്ഷിണ നാവിക കമാൻഡ് നാവിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  സിഗ്നൽ സ്കൂൾ സംഘടിപ്പിച്ച   നാലുദിവസം നീണ്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ നേവി, ആർമി റെഡ്, ആർമി ഗ്രീൻ, ഇന്ത്യൻ എയർ ഫോഴ്സ് എന്നി  ടീമുകൾ പങ്കെടുത്തു. ആർമി റെഡും എയർ ഫോഴ്സും തമ്മിലാണ് ഫൈനൽ മത്സരം നടന്നത് .ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ്, ഒക്ടോബർ 20 ന് നടന്ന ഫൈനലുകൾക്കും സമാപന ചടങ്ങുകൾക്കും മുഖ്യാതിഥിയായിരുന്നു.   മത്സരത്തിൽ ഇന്ത്യൻ വ്യോമസേനയാണ് ചാമ്പ്യൻഷിപ്പ് നേടിയത്.മുഖ്യാതിഥി 2021-22 വർഷത്തെ സർവീസ് ഫുട്ബോൾ ട്രോഫി ഇന്ത്യൻ എയർ ഫോഴ്സിന് സമ്മാനിക്കുകയും വിജയികൾക്കും റണ്ണേഴ്സ് അപ്പ് ടീമംഗങ്ങൾക്കും മെഡലുകൾ സമ്മാനിക്കുകയും ചെയ്തു.2021-22 സീനിയർ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള സർവീസസ് ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം.

 


IE 

**********

 



(Release ID: 1765171) Visitor Counter : 134


Read this release in: English , Hindi , Urdu , Tamil