രാജ്യരക്ഷാ മന്ത്രാലയം

നാവിക കമാൻഡർമാരുടെ കോൺഫറൻസ്

Posted On: 18 OCT 2021 4:46PM by PIB Thiruvananthpuram
 
 
ന്യൂഡൽഹിഒക്ടോബർ 18, 2021
 
നാവിക കമാൻഡർമാരുടെ കോൺഫറൻസിന്റെ രണ്ടാം പതിപ്പ് 2021 ഒക്ടോബർ 18 ന് ന്യൂഡൽഹിയിൽ ആരംഭിച്ചു. ഉദ്ഘാടന സെഷനിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് നാവിക കമാൻഡർമാരെ അഭിസംബോധന ചെയ്യുകയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.  പ്രധാന പ്രവർത്തനങ്ങൾ, മെറ്റീരിയൽ, ലോജിസ്റ്റിക്സ്, മനുഷ്യ വിഭവ ശേഷി വികസനം, പരിശീലനം, ഭരണപരമായ പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ നാവികസേനയുടെ എല്ലാ പ്രവർത്തന, ഏരിയ കമാൻഡർമാരും കോൺഫറൻസിൽ പങ്കെടുത്തു.
 
ലോകമെമ്പാടും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ച പ്രതിരോധ മന്ത്രി, ഈ സാമ്പത്തിക താൽപ്പര്യങ്ങൾ ബന്ധങ്ങളിൽ ചില സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് പറഞ്ഞു. അതിനാൽ, വ്യാപാര, സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ സമുദ്ര മേഖലകളിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടത് വളരെ ആവശ്യമാണ്. ഈ മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യൻ നാവികസേനയുടെ പങ്ക് വരും കാലങ്ങളിൽ പലമടങ്ങ് വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
‘ഇന്റഗ്രേറ്റഡ് അൺമാൻഡ് റോഡ് മാപ്പ് ഫോർ ഇന്ത്യൻ നേവി’ പ്രതിരോധ മന്ത്രി പുറത്തിറക്കി. ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന സങ്കൽപത്തിന് അനുസൃതമായി ആളില്ലാ സംവിധാനങ്ങളുടെ ഒരു സമഗ്രമായ കർമ്മപദ്ധതി രൂപപ്പെടുത്താനും ഇന്ത്യൻ നാവികസേനയുടെ ഒരു ശേഷി വികസന പരിപാടി തയ്യാറാക്കാനും ഈ പ്രസിദ്ധീകരണം ലക്ഷ്യമിടുന്നു. വ്യവസായത്തിന്റെ പ്രയോജനത്തിനായി ഈ  കർമ്മപദ്ധതിയുടെ ഒരു റഫറൻസ് പതിപ്പും പുറത്തിറക്കും. ഇത് ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' ദൗത്യത്തെ പ്രോത്സാഹിപ്പിക്കും.
 
മൂന്ന് സേനകളുടെയും സംയോജനം സംബന്ധിച്ച് സംയുക്ത പ്രതിരോധ സ്റ്റാഫ് മേധാവി, കര, വ്യോമസേന മേധാവികൾ എന്നിവർ നാവിക കമാൻഡർമാരുമായി ആശയവിനിമയം നടത്തും.


(Release ID: 1765063) Visitor Counter : 136


Read this release in: English , Urdu , Hindi , Tamil