ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 96.43 കോടി പിന്നിട്ടു

Posted On: 13 OCT 2021 10:15AM by PIB Thiruvananthpuram

 

 

 

ന്യൂഡൽഹിഒക്ടോബർ 13, 2021



കഴിഞ്ഞ 24 മണിക്കൂറിൽ 50,63,845 ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 96.43 കോടി (96,43,79,212പിന്നിട്ടു94,26,400 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,844 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,33,42,901 ആയിദേശീയ രോഗമുക്തി നിരക്ക് 98.06%. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായിതുടർച്ചയായി 108-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.

 

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 15,823 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,07,653 പേരാണ്കഴിഞ്ഞ 214 ദിവസങ്ങളിലെ ഏറ്റവും കുറവ്നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്


രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,25,399 പരിശോധനകൾ നടത്തിആകെ 58.63 കോടിയിലേറെ (58,63,63,442പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.46 ശതമാനമാണ്കഴിഞ്ഞ 110 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.19 ശതമാനമാണ്കഴിഞ്ഞ 44 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും, 127 ദിവസമായി 5 ശതമാനത്തിൽ 
താഴെയുമാണ്.

 

RRTN



(Release ID: 1763553) Visitor Counter : 189