ഐ എഫ് എസ് സി അതോറിട്ടി

സുസ്ഥിര ധനകാര്യ വിദഗ്ധ സമിതിയുടെ രൂപീകരണം

Posted On: 30 SEP 2021 3:36PM by PIB Thiruvananthpuram



ഇന്റർനാഷണൽ ഫൈനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റി (IFSCA) ഇന്ത്യയിലെ ഇന്റർനാഷണൽ ഫൈനാൻഷ്യൽ സർവീസസ് സെന്ററുകളിലെ (IFSCs) സാമ്പത്തിക ഉത്പന്നങ്ങൾ, സാമ്പത്തിക സേവനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ഏകീകൃത നിയന്ത്രണ സംവിധാനമായാണ് സ്ഥാപിക്കപ്പെട്ടത്.

ആവശ്യമായ അന്തരീക്ഷം വികസിപ്പിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി IFSCA, സുസ്ഥിര സാമ്പത്തിക കേന്ദ്രത്തിന്റെ (Sustainable Finance Hub) വികസനത്തിനുള്ള നിർദ്ദേശങ്ങൾ ശുപാർശ ചെയ്യാനും, രൂപ രേഖ തയ്യാറാക്കാനും ഒരു വിദഗ്ദ്ധ സമിതി (Expert Committee on Sustainable Finance-സുസ്ഥിര ധനകാര്യ വിദഗ്ധ സമിതി) രൂപീകരിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മുൻ സെക്രട്ടറി ശ്രീ സി. കെ. മിശ്രയാണ് വിദഗ്ധ സമിതി അധ്യക്ഷൻ. അന്താരാഷ്ട്ര ഏജൻസികൾ, മാനദണ്ഡ നിർണ്ണയ സ്ഥാപനങ്ങൾ, ഫണ്ടുകൾ, അക്കാഡമിയ, കൺസൾട്ടൻസികൾ എന്നിവയുൾപ്പെടെ സുസ്ഥിര ധനകാര്യ
മേഖലയിലെ പ്രതിനിധികളാണ് സമിതിയിലെ അംഗങ്ങൾ.

വിദഗ്ധ സമിതിയുടെ വിശദവിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്:

 

https://ifsca.gov.in/IFSCACommittees 
 


(Release ID: 1759860) Visitor Counter : 157


Read this release in: English , Urdu , Hindi , Tamil