സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ ഹോക്കിയുടെ പ്രൗഢി വീണ്ടെടുക്കുമ്പോൾ

Posted On: 29 SEP 2021 11:12AM by PIB Thiruvananthpuram


ന്യൂഡൽഹി, സെപ്റ്റംബർ 29, 2021


 ഒളിമ്പിക്സിലെ മെഡൽ ദാഹം തീർക്കാൻ 41 വർഷമാണ് ഇന്ത്യൻ ഹോക്കി ടീമിനെ വേണ്ടിവന്നത്. 2020 ടോക്കിയോ ഒളിമ്പിക്സിൽ മധുരതരമായ ഒരു വിജയം സ്വന്തമാക്കിയതിലൂടെ, ചരിത്രം തിരുത്തിക്കുറിക്കാൻ ദൃഢനിശ്ചയം കൈമുതലായുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് സാധിച്ചു .ടോക്കിയോ ഒളിമ്പിക്സിൽ ലഭിച്ച ഈ വെങ്കലം, കേവലം ഒരു മെഡൽ മാത്രമല്ല മറിച്ചു  കോടിക്കണക്കിന് ഭാരതീയരുടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരം  കൂടെയായിരുന്നു  

 ലോകഹോക്കിയിൽ  ഇന്ത്യ രാജാക്കന്മാരായി  വാണിരുന്ന ഒരു കാലമുണ്ടായിരുന്നു . ഒളിമ്പിക്സിൽ ഇതിനു മുൻപ് ഒൻപത് തവണ സ്വർണം സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ആധുനിക ഹോക്കിയുടെ മാറുന്ന താളത്തിനൊത്ത പ്രകടനം പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല ആസ്ട്രോ ടർഫിന്റെ വരവും, കളി  നിയമങ്ങളിൽ ഉണ്ടായ അഭൂതപൂർവമായ മാറ്റങ്ങളും എല്ലാം ഇന്ത്യൻ ഹോക്കിയുടെ ഭാഗ്യങ്ങളിൽ ഒരു കോട്ടം   സൃഷ്ടിച്ചു ഫലമോ, ആഗോള മത്സരവേദികളിൽ  ഇന്ത്യൻ ഹോക്കി കിതച്ചു.

 എന്നാൽ ഇപ്പോൾ ചാരത്തിൽ നിന്ന് കുതിച്ചുയർന്നിരിക്കുകയാണ്  ഇന്ത്യൻ ഹോക്കി ടീം. അവർ  പുനരുജ്ജീവനത്തിന്റെ  പാതയിലാണ് .  ഏറെ നാളായി കാത്തിരുന്ന  ഒളിമ്പിക് മെഡൽ  മൻപ്രീത് സിംഗിന്റെ നേതൃത്വത്തിന് കീഴിൽ, സ്വന്തമാക്കാൻ ഇന്ത്യൻ ഹോക്കി ടീമിന് സാധിച്ചു


 ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് ."ഇത് പുതിയ ഇന്ത്യയാണ്, ആത്മ  വിശ്വാസത്താൽ നിറഞ്ഞു തുളുമ്പുന്ന ഒരു ഇന്ത്യ. ഓരോ  ഭാരതീയന്റെയും  ഓർമ്മകളിൽ എന്നും നിലനിൽക്കുന്ന ഒരു ചരിത്ര ദിനമാണ് ഇന്ന്.
 രാജ്യത്തേക്ക് വെങ്കലമെഡൽ കൊണ്ടുവന്ന ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ. നമ്മുടെ യുവാക്കൾക്ക് പുതിയ പ്രതീക്ഷകൾ ആണ് അവർ സമ്മാനിച്ചിരിക്കുന്നത് "


 ആശംസ ചടങ്ങിനിടെ എല്ലാ താരങ്ങളും ഒപ്പുവെച്ച ഒരു ഹോക്കി സ്റ്റിക്ക് ഇന്ത്യൻ ഹോക്കി ടീം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.  വളർന്നുവരുന്ന ലക്ഷക്കണക്കിന് ഹോക്കി താരങ്ങൾക്ക് പ്രതീക്ഷയുടെ ചിറകുകൾ സമ്മാനിച്ച ഈ സ്റ്റിക്ക്, പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓൺലൈൻ ലേലത്തിൽ ഇടം പിടിച്ചിരിക്കുകയാണ്.  ഈ സ്റ്റിക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും  
pmmementos.gov.in/  എന്ന വെബ്സൈറ്റ്  സന്ദർശിച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്


 സെപ്റ്റംബർ 17 ന് ആരംഭിച്ച ഈ ഓൺലൈൻ ലേലം ഒക്ടോബർ ഏഴ് വരെ നീണ്ടു നിൽക്കും . ലേല നടപടികളിൽ നിന്നും സമാഹരിക്കുന്ന തുക, ഗംഗ നദിയുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നമാമി ഗംഗ പദ്ധതിക്കായി വിനിയോഗിക്കുന്നതാണ് 
 
IE/SKY
 
****


(Release ID: 1759339) Visitor Counter : 95