റെയില്‍വേ മന്ത്രാലയം

നിമാച്ച്-രത്ലം റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി


പദ്ധതിയുടെ ആകെ കണക്കാക്കിയ ചെലവ് 1,095.88 കോടി രൂപയും അതിന്റെ വർദ്ധനവ് / പൂർത്തീകരണ ചെലവ് 1,184.67 കോടി രൂപയുമാണ്

ഒന്നാം വർഷം മുതൽ പ്രതിവർഷം 5.67 ദശലക്ഷം ടൺ അധിക ചരക്ക് ഗതാഗതം പ്രതീക്ഷിക്കുന്നു, ഇത് 11 -ാം വർഷത്തിൽ 9.45 ദശലക്ഷം ടണ്ണായി ഉയരും.

Posted On: 29 SEP 2021 3:59PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യങ്ങൾക്കായുള്ള  കേന്ദ്ര മന്ത്രിസഭാ സമിതി നിമാച്ച്-രത്ലം   റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിന് അംഗീകാരം നൽകി. പദ്ധതിയുടെ ആകെ കണക്കാക്കിയ ചെലവ് 1,095.88 കോടി രൂപയും അതിന്റെ വർദ്ധനവ് / പൂർത്തീകരണ ചെലവ് 1,184.67 കോടി രൂപയുമാണ്. ലൈനിന്റെ ഇരട്ടിപ്പിക്കലിന്റെ ആകെ നീളം 132.92 കിലോമീറ്ററാണ്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.

അറ്റകുറ്റപ്പണികൾക്കൊപ്പം 145.6% വരെയാണ് നിമാച്ച്-രത്ലം വിഭാഗത്തിന്റെ ലൈൻ ശേഷി  വിനിയോഗം. സിമന്റ് കമ്പനികളുടെ ക്യാപ്‌റ്റീവ് പവർ പ്ലാന്റുകൾക്കുള്ള കൽക്കരിയാണ് പ്രധാന  ചരക്ക് ഗതാഗതം. നിമച് - ചിത്തോർഗഢ്  പ്രദേശത്ത്  ചുണ്ണാമ്പുകല്ലിന്റെ     വാൻ നിക്ഷേപം ഉള്ളതിനാൽ   പുതിയ സിമന്റ് വ്യവസായങ്ങൾ വരുന്നതോടെ  ഈ വിഭാഗത്തിലെ ട്രാഫിക് കൂടുതൽ വർദ്ധിക്കും.


നിമച്ച്-രത്ലം സെക്ഷൻ ഇരട്ടിപ്പിക്കുന്നത്  ഈ വിഭാഗത്തിന്റെ ശേഷി വർദ്ധിപ്പിക്കും. അങ്ങനെ, കൂടുതൽ ചരക്കുകളും പാസഞ്ചർ ട്രെയിനുകളും ഇതു വഴി കടന്നു പോകും.  സിമൻറ് വ്യവസായങ്ങളുടെ സാമീപ്യം കാരണം, ഒന്നാം വർഷം മുതൽ പ്രതിവർഷം 5.67 ദശലക്ഷം ടൺ അധിക ചരക്ക് ഗതാഗതം പ്രതീക്ഷിക്കുന്നു, ഇത് 11 വർഷത്തിൽ 9.45 ദശലക്ഷം ടൺ ആയി വർദ്ധിക്കും. ഇത് എളുപ്പത്തിലുള്ള കണക്റ്റിവിറ്റിയും പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനും കാരണമാകും . കോട്ടയിലെ   ഊഞ്ചാ ഗഢ് ഉൾപ്പെടെയുള്ള നിരവധി ചരിത്ര സ്ഥലങ്ങൾ ഇവിടെ  സ്ഥിതി ചെയ്യുന്നതിനാൽ ഈ പദ്ധതി ഈ പ്രദേശത്തെ ടൂറിസം വർദ്ധിപ്പിക്കും.
 



(Release ID: 1759306) Visitor Counter : 155