സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ഐ പി ഓ മുഖേന എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ലിമിറ്റഡിനെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി

Posted On: 29 SEP 2021 3:56PM by PIB Thiruvananthpuram

2018  ലെ സെബി നിയന്ത്രണ ചട്ടങ്ങൾ പ്രകാരം  പ്രാരംഭ പബ്ലിക് ഓഫർ (ഐപിഒ) വഴി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ  കയറ്റുമതി ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ലിമിറ്റഡ്. (ഇസിജിസി), സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി. 

കയറ്റുമതിക്ക് ക്രെഡിറ്റ് റിസ്ക് ഇൻഷുറൻസും അനുബന്ധ സേവനങ്ങളും നൽകിക്കൊണ്ട് കയറ്റുമതിയുടെ മത്സരശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു സമ്പൂർണ്ണ കേന്ദ്ര ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള  സ്ഥാപനമാണ്  ഇസിജിസി ലിമിറ്റഡ്.  

ഇസിജിസി ലിമിറ്റഡിന്റെ നിർദ്ദിഷ്ട ലിസ്റ്റിംഗ്,  കമ്പനിയുടെ യഥാർത്ഥ മൂല്യം വർധിപ്പിക്കുകയും  കമ്പനിയുടെ ഇഓഹരി ഉടമസ്ഥതയിൽ  പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും 'സുതാര്യതയിലൂടെയും കൂടുതൽ ഉത്തരവാദിത്തത്തോടെയും കോർപ്പറേറ്റ് ഭരണത്തെ പ്രോത്സാഹിപ്പിക്കുകയും' ജനങ്ങളുടെ ഉടമസ്ഥാവകാശം കൂട്ടുകയും ചെയ്യും.

ലിസ്റ്റിംഗ്  മുഖേന  ഇ സി ജി സി യെ  വിപണിയിൽ നിന്ന് പുതിയ മൂലധനം സമാഹരിക്കുന്നതിന് ഒരേ ഐ പി ഓ  വഴിയോ അല്ലെങ്കിൽ ഒരു ഫോളോ-ഓൺ പബ്ലിക് ഓഫർ  മുഖേനയോ സമാഹരിക്കാനും അതുവഴി പരമാവധി ബാധ്യതാ പരിരക്ഷ വർദ്ധിപ്പിക്കാനും സഹായിക്കും.

ഓഹരി വിറ്റഴിക്കൽ വരുമാനം സാമൂഹിക മേഖലയിലെ പദ്ധതികൾക്ക് ധനസഹായത്തിന്  വിനിയോഗിക്കും (Release ID: 1759298) Visitor Counter : 117