ആഭ്യന്തരകാര്യ മന്ത്രാലയം
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിന് തുടക്കം കുറിച്ച പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയോട് കേന്ദ്ര ആഭ്യന്തരകാര്യ-സഹകരണ മന്ത്രി ശ്രീ അമിത് ഷാ നന്ദി അറിയിച്ചു
Posted On:
27 SEP 2021 3:28PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 27, 2021
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിന് (ABDM) തുടക്കം കുറിച്ച പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയോട് കേന്ദ്ര ആഭ്യന്തരകാര്യ-സഹകരണ മന്ത്രി ശ്രീ അമിത് ഷാ നന്ദി അറിയിച്ചു.
പൗരന്മാർക്ക് ആരോഗ്യപരവും, സുരക്ഷിതത്വം ഉള്ളതും, അന്തസ്സുറ്റതുമായ ഒരു ജീവിതം നൽകുന്നതിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് ശ്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിന് ഇന്ന് തുടക്കം കുറിച്ച പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയോട് തന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ശ്രി അമിത് ഷാ പറഞ്ഞു.
ഒരൊറ്റ ക്ലിക്കിലൂടെ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ പ്രാപ്യമാക്കുന്ന, വിവരങ്ങൾ കൈമാറ്റം ചെയ്യാൻ പറ്റുന്ന, ഒരു ലളിതമായ ഓൺലൈൻ പ്ലാറ്റഫോം ആണ് ABDM.
RRTN
(Release ID: 1758613)
Visitor Counter : 177