പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്വാഡ് നേതാക്കളുടെ സംയുക്ത പ്രസ്താവന

Posted On: 25 SEP 2021 10:42AM by PIB Thiruvananthpuram

ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവയുടെ നേതാക്കളായ ഞങ്ങള്‍, ഇന്ന് ''ക്വാഡ്'' എന്ന നിലയില്‍ ആദ്യമായി നേരിട്ടു  യോഗം ചേര്‍ന്നു. ചരിത്രപരമായ ഈ അവസരത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ പങ്കാളിത്തം ഞങ്ങളുടെ പങ്കാളിത്ത സുരക്ഷയുടെയും സമൃദ്ധിയുടെയും അടിസ്ഥാനമായ- സംശ്ലേഷിതവും പ്രതിരോധശേഷിയുള്ളതും സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായി പുനരര്‍പ്പിക്കുന്നു. ഞങ്ങളുടെ അവസാന കൂടിക്കാഴ്ച കഴിഞ്ഞ് വെറും ആറുമാസം കഴിഞ്ഞിട്ടേയുള്ളു. മാര്‍ച്ച് മുതല്‍, കോവിഡ് -19 മഹാമാരി തുടര്‍ച്ചയായ ആഗോള ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി; കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായി ; പ്രാദേശിക സുരക്ഷ കൂടുതല്‍ സങ്കീര്‍ണ്ണമായിത്തീര്‍ന്നു, നമ്മുടെ എല്ലാ രാജ്യങ്ങളെയും വ്യക്തിപരമായും ഒരുമിച്ചും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മുടെ സഹകരണം അചഞ്ചലമായി തുടരുന്നു.

ഇന്തോ-പസഫിക് മേഖലയിലും നാം എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലും നമ്മളുടേയും ലോകത്തിന്റേയും ശ്രദ്ധ വീണ്ടും കേന്ദ്രീകരിക്കാനുള്ള അവസരമാണ് ക്വാഡ് ഉച്ചകോടിയുടെ ഈ സന്ദര്‍ഭം. ഇന്തോ-പസഫിക്കിലും അതിനപ്പുറത്തും സുരക്ഷിതത്വവും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നതിനായി, അന്താരാഷ്ട്ര നിയമത്തില്‍ വേരൂന്നിയതും സംഘര്‍ഷത്തില്‍ ഭയപ്പെടാതെയുമുള്ള സ്വതന്ത്രവും തുറന്നതും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഒരു ക്രമം പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ശിപാര്‍ശ ചെയ്യുന്നു. നിയമവാഴ്ച, കടല്‍സഞ്ചാരത്തിനും(, വിമാനയാത്രയ്ക്കുമുള്ള സ്വാതന്ത്ര്യം, തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കല്‍, ജനാധിപത്യ മൂല്യങ്ങള്‍, രാജ്യങ്ങളുടെ പ്രാദേശികമായ സമഗ്രത എന്നിവയ്ക്കായി ഞങ്ങള്‍ നിലകൊള്ളുന്നു. ഞങ്ങള്‍ ഒരുമിച്ചും നിരവധി പങ്കാളികളുമായും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ആസിയാന്റെ ഐക്യത്തിനും കേന്ദ്രീകുതയ്ക്കും ഇന്തോ-പസഫിക് മേഖലയിലെ ആസിയാന്റെ വീക്ഷണഗതിക്കുമുള്ള ശക്തമായ പിന്തുണ ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു, കൂടാതെ ആസിയാനും ഇന്തോ-പസഫിക് മേഖലയുടെ ഹൃദയഭാഗങ്ങളായ അതിന്റെ അംഗരാജ്യങ്ങളുമായി പ്രായോഗികവും സശ്ലേഷിതുമായ വഴികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണത്തില്‍ ഞങ്ങള്‍ അടിവരയിടുന്നു. ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തിനുള്ള 2021 സെപ്റ്റംബറിലെ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) തന്ത്രത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും വലിയ സമ്മര്‍ദ്ദമായ ചില വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ ഗണ്യമായ പുരോഗതി കൈവരിച്ചു: കോവിഡ് -19 മഹാമാരി, കാലാവസ്ഥാ പ്രതിസന്ധി, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകള്‍.

കോവിഡ് -19 പ്രതിരോധത്തിലും ദുരിതാശ്വാസത്തിലുമുള്ള ഞങ്ങളുടെ പങ്കാളിത്തം ക്വാഡിന് ചരിത്രപരമായ പുതിയ ശ്രദ്ധ നല്‍കുന്നു. ഇന്തോ-പസഫിക് ആരോഗ്യ സുരക്ഷയേയും കോവിഡ് -19 പ്രതിരോധത്തേയും പിന്തുണയ്ക്കുന്നതിനുള്ള ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ഞങ്ങളുടെ പദ്ധതികള്‍ നന്നായി സംയോജിപ്പിക്കുന്നതിനുമായി ചുമതലപ്പെട്ട ഞങ്ങളുടെ ഗവണ്‍മെന്റുകളില്‍ നിന്നുള്ള ഏറ്റവും മികച്ച വിദഗ്ധര്‍ അടങ്ങുന്ന ക്വാഡ് വാക്‌സിന്‍ വിദഗ്ദ്ധരുടെ ഗ്രൂപ്പിന് ഞങ്ങള്‍ തുടക്കം കുറിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ, മഹാമാരിയുടെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഞങ്ങള്‍ പങ്കുവയ്ക്കുകയും അതിനെ ചെറുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ സംയോജിപ്പിക്കുകയും ചെയ്തു, മേഖലയിലെ കോവിഡ് -19 ലഘൂകരിക്കാനുള്ള പങ്കാളിത്ത നയതന്ത്ര തത്വങ്ങള്‍ ദൃഡീകരിപ്പിച്ചു, അതോടൊപ്പം സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരവും പിന്തുണയ്ക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ സജീവമായ ഏകോപനം- കോവാക്‌സ് സൗകര്യം ഉള്‍പ്പെടെയുള്ള ബഹുരാഷ്ര്ട ശ്രമങ്ങളുമായി അടുത്ത സഹകരണത്തോടെ വാക്‌സിന്‍ ഉല്‍പ്പാദനവും തുല്യമായ പ്രവേശനവും ഉറപ്പാക്കി. കോവാക്‌സ് ഡോസുകളിലൂടെയുള്ള ധനസഹായം നല്‍കുന്നതിന് പുറമേ, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവ സുരക്ഷിതവും ഫലപ്രദവുമായ കോവിഡ്-19 വാക്‌സിനുകള്‍ക്കായി ആഗോളതലത്തില്‍ 1.2 ബില്യണിലധികം ഡോസുകള്‍ സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. ആ ഉത്തരവാദിത്വ ത്തിന്റെ ഭാഗമായി ഇന്നുവരെ, ഞങ്ങള്‍ ഏകദേശം 79 ദശലക്ഷം സുരക്ഷിതവും ഫലപ്രദവും ഗുണമേന്മ ഉറപ്പാക്കിയതുമായ വാക്‌സിന്‍ ഡോസുകള്‍ ഇന്‍ഡോ-പസഫിക്കിലെ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ബയോളജിക്കല്‍ ഇ ലിമിറ്റഡിലെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ക്വാഡ് വാക്‌സിന്‍ പങ്കാളിത്തത്തിന്റെ ധനസഹായത്തിന് നന്ദി, ഇന്ത്യയിലെ അധിക ഉല്‍പ്പാദനം ഈ വര്‍ഷം അവസാനം വരും. ഞങ്ങളുടെ മാര്‍ച്ച് പ്രഖ്യാപനത്തിന് അനുസൃതമായും ആഗോള വിതരണ വിടവ് തുടരുന്നത് പരിഗണിച്ചും ഈ വിപുലീകരിച്ച ഉല്‍പ്പാദനം ഇന്തോ-പസഫിക്കിനും ലോകത്തിനുമായി കയറ്റുമതി ചെയ്യുമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും, കൂടാതെ കോവാക്‌സ് സൗകര്യംപോലെയുള്ള പ്രധാനപ്പെട്ട ബഹുതല മുന്‍കൈകളുമായി കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങള്‍ക്ക് വേണ്ടി സുരക്ഷിതമാണെന്ന് തെളിയിച്ചതും കാര്യക്ഷമവും ഗുണിലനിവാരം ഉറപ്പാക്കിയതുമായ കോവിഡ്-19 വാക്‌സിന്‍ സംഭരിക്കുന്നതിനും ഞങ്ങള്‍ സഹകരിക്കും. വാക്‌സിന്‍ ഉല്‍പ്പാദനത്തിനായി തുറന്നതും സുരക്ഷിതവുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യവും ഞങ്ങള്‍ തിരിച്ചറിയുന്നു.

മേഖലയിലും ലോകമെമ്പാടുമുള്ള മാസങ്ങളുടെ പകര്‍ച്ചവ്യാധി ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇന്നുവരെ ഞങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങളുണ്ടാക്കാനായിട്ടുണ്ട്. നമ്മുടെ ക്വാഡ് നിക്ഷേപ ങ്ങളിലൂടെയുള്‍പ്പെടെയുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ 2022 അവസാനത്തോടെ കുറഞ്ഞത് ഒരു ബില്യണ്‍ സുരക്ഷിതവും ഫലപ്രദവുമായ കോവിഡ്-19 വാക്‌സിന്‍ ഉല്‍പ്പാദനത്തെ ക്വാഡ് നേതാക്കള്‍ സ്വാഗതം ചെയ്യുന്നു, ഇന്ന്, ഇന്തോ-പസിഫിക്കിനേയും ലോകത്തിനേയൂം തന്നെ ഈ മഹാമാരിക്ക് ഒരു അന്ത്യം കുറിയ്ക്കുന്നതിന് ഉടന്‍ സഹായിക്കുന്നതിനുള്ള ആ വിതരണത്തി ലേക്കുള്ള പ്രാരംഭ നടപടികള്‍ പ്രഖ്യാപിക്കുന്നതില്‍ ഇന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു. 2021 ഒകേ്ടാബര്‍ മുതല്‍ കോവാക്‌സ് ഉള്‍പ്പെടെ സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് -19 വാക്‌സിനുകളുടെ കയറ്റുമതി പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെയും ക്വാഡ് സ്വാഗതം ചെയ്യുന്നു. കോവിഡ് -19 പ്രതിസന്ധി പ്രതികരണ അടിയന്തര സഹായ വായ്പയിലെ 3.3 ബില്യണ്‍ ഡോളര്‍ മുഖേന വാക്‌സിനുകള്‍ വാങ്ങാന്‍ പ്രാദേശിക പങ്കാളികളെ ജപ്പാന്‍ തുടര്‍ന്നും സഹായിക്കും. തെക്കുകിഴക്കന്‍ ഏഷ്യയ്ക്കും പസഫിക്കിനും വാക്‌സിനുകള്‍ വാങ്ങുന്നതിന് ഓസ്‌ട്രേലിയ 212 ദശലക്ഷം ഡോളര്‍ ഗ്രാന്റ് എയ്ഡ് നല്‍കും. അതിനുപുറമെ, ആ മേഖലകളിലെ അവസാനത്തെ വാക്‌സിന്‍ റോള്‍ഔട്ടുകളെ (പുതിയ ഉല്‍പ്പന്നം പുറത്തിറക്കല്‍) പിന്തുണയ്ക്കുന്നതിനും ആ പ്രദേശങ്ങളിലെ ക്വാഡിന്റെ അവസാനത്തെ വരെ വിതരണ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനും ഓസ്‌ട്രേലിയ 219 മില്യണ്‍ ഡോളറും അനുവദിക്കും.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ജനിതക നിരീക്ഷണം എന്നീ മേഖലകളില്‍ ഞങ്ങളുടെ ശാസ്ത്ര സാങ്കേതിക (എസ് ആന്റ് ടി) സഹകരണം ശക്തിപ്പെടുത്തുകയും അതിലൂടെ ഈ മഹാമാരിയെ അവസാനിപ്പിക്കാനും മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ കെട്ടിപ്പടുക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്താനുമാകും. ആഗോള ആരോഗ്യ സുരക്ഷാ ധനസഹായവും രാഷ്ട്രീയ നേതൃത്വവും ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ, ലോകത്തെ വാക്‌സിനേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നതിനും ഇപ്പോള്‍ ജീവന്‍ രക്ഷിക്കാനും, മെച്ചപ്പെട്ട രീതിയില്‍ പുനര്‍നിര്‍മ്മിക്കാനും സഹായിക്കുന്നതിനുമുള്ള ആഗോള പങ്കാളിത്ത ലക്ഷ്യങ്ങള്‍ വിന്യസിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. 2022-ല്‍ നമ്മുടെ രാജ്യങ്ങള്‍ സംയുക്ത മഹാമാരി ടേബിള്‍ടോപ്പേ് തയ്യാറെടുപ്പോ അല്ലെങ്കില്‍ പരിശീലനമോ നടത്തും.

കാലാവസ്ഥാ പ്രതിസന്ധി നേരിടാന്‍ ഞങ്ങള്‍ക്ക് സംയുക്ത സേനയുണ്ട്, അത് ആവശ്യപ്പെടുന്ന അടിയന്തിരമായവ പരിഹരിക്കും.

ക്വാഡ് രാജ്യങ്ങള്‍ പാരീസ്-അണിനിരത്തിയ താപനില പരിധികളില്‍ എത്തിച്ചേരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വ്യാവസായിക മുന്‍തലത്തിനേക്കാള്‍ (പ്രീ-ലെവല്‍) 1.5 ഡിഗ്രി സെന്റീഗ്രേഡ് ആയി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യും. ഇതിനുവേണ്ടി, ക്വാഡ് രാജ്യങ്ങള്‍ അത്യൂല്‍കേര്‍ഷാച്ഛാ എന്‍.ഡി.സികളെ സി.ഒ.പി26 ആയി ആശയവിനിമയം നടത്തുകയോ കാലാനുസൃതമാക്കുകയോ ചെയ്യും, ഇതിനകം അത്തരത്തില്‍ ചെയ്തിട്ടുള്ളതിനെ സ്വാഗതം ചെയ്യുന്നു.

ഇന്തോ-പസഫിക് മേഖലയിലെ പ്രധാന പങ്കാളികളെ സമീപിക്കുന്നത് ഉള്‍പ്പെടെ ആഗോള അഭിലാഷം ഉയര്‍ത്തുന്നതിനായി ക്വാഡ് രാജ്യങ്ങള്‍ അവരുടെ നയതന്ത്രം ഏകോപിപ്പിക്കും. കാലാവസ്ഥാ അഭിലാഷം, ശുദ്ധമായ ഊര്‍ജ്ജ മുന്‍കൈയും വിന്യാസവും, കാലാവസ്ഥാ അനുരൂപീകരണം പ്രതിരോധം, തയ്യാറെടുപ്പ് എന്നിങ്ങനെ മൂന്ന് വിഷയാധിഷ്ഠിതമേഖലകളിലാണ് ഞങ്ങളുടെ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. 2020കളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പിന്തുടരാനുള്ള ഉദ്ദേശ്യത്തോടെ, 2050-ഓടെ ആഗോള നെറ്റ്-സീറോ വികിരണം നേടുന്നതിനും ദേശീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഷിപ്പിംഗ്, തുറുമഖ പ്രവര്‍ത്തനങ്ങള്‍ ഡീകാര്‍ബണൈസ് (കാര്‍ബണ്‍രഹിതം) ചെയ്യുന്നതിനും ശൃദ്ധ-ഹൈഡ്രജന്‍ സാങ്കേതികവിദ്യ വിന്യസിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയതലത്തില്‍ ഉചിതമായ സെക്ടറല്‍ ഡികാര്‍ബണൈസേഷന്‍ ശ്രമങ്ങള്‍ ഞങ്ങള്‍ പിന്തുടരുന്നു. ഉത്തരവാദിത്തമുള്ളതും സുസ്ഥിരവുമായ ശുദ്ധ-ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ സഹകരിക്കും, കൂടാതെ ദുരന്ത പ്രതിരോധ പശ്ചാത്തലസൗകര്യത്തിനും കാലാവസ്ഥാ വിവര സംവിധാനങ്ങള്‍ക്കുമുള്ള കൂട്ടായ്മ ശക്തിപ്പെടുത്തും. ഈ നിമിഷത്തിന് ആവശ്യമായ കാലാവസ്ഥാ അഭിലാഷത്തിന്റെയും നവീകരണത്തിന്റെയും നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന സി.ഒ.പി26, ജി20 എന്നിവയിലെ വിജയകരമായ ഫലങ്ങള്‍ക്കായി ക്വാഡ് രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.

സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്യുന്നതും വികസിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ഉപയോഗിക്കുന്നതും നമ്മുടെ പങ്കിട്ട മൂല്യങ്ങളുയേും സാര്‍വത്രിക മനുഷ്യാവകാശങ്ങളോടുള്ള ബഹുമാത്തോടെയും രൂപപ്പെടുത്തിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളില്‍ ഞങ്ങള്‍ സഹകരണം സ്ഥാപിച്ചിട്ടുണ്ട്. വ്യവസായവുമായുള്ള പങ്കാളിത്തത്തോടെ ഞങ്ങള്‍ സുരക്ഷിതവും തുറന്നതും സുതാര്യവുമായ 5 ജിയും, 5 ജിക്ക് അപ്പുറവുമുള്ള നെറ്റ്‌വര്‍ക്കുകളുടെ വിന്യാസം മുന്നോട്ട് കൊണ്ടുപോകുന്നു, ഒപ്പം നിരവധി ശ്രേണിയിലുള്ളവരുമായി മുന്‍കൈകളെ ത്വരിതപ്പെടുത്താനും ഓപ്പണ്‍-റാന്‍ പോലുള്ള സമീപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. 5 ജി വൈവിധ്യവല്‍ക്കരണത്തിന് അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ ഗവണ്‍മെന്റുകളുടെ പങ്ക് അംഗീകരിച്ചുകൊണ്ട്, പൊതു-സ്വകാര്യ സഹകരണം സുഗമമാക്കുന്നതിനും 2022-ല്‍ തുറന്ന, നിലവാരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയുടെ വ്യാപ്തിയും സൈബര്‍ സുരക്ഷയും തെളിയിക്കുന്നതിനും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. സാങ്കേതിക മാനദണ്ഡങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട്, തുറന്ന, ഉള്‍ച്ചേരുന്ന, സ്വകാര്യ-മേഖല നേതൃത്വത്തിലുള്ള, ബഹുപങ്കാളിത്തമുള്ള, സമവായം അടിസ്ഥാനമാക്കിയുള്ള സമീപനം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ മേഖലാ-അധിഷ്ഠിത സമ്പര്‍ക്ക ഗ്രൂപ്പുകള്‍ (സെക്ടറല്‍ സ്‌പെസിഫിക്ക് കോണ്‍ടാക്ട് ഗ്രൂപ്പ്) സ്ഥാപിക്കും. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പോലുള്ള ബഹുരാഷ്ട്ര നിലവാരമുള്ള സംഘടനകളെ ഞങ്ങള്‍ ഏകോപിപ്പിക്കുകയും സഹകരിപ്പിക്കുകയും ചെയ്യും. അര്‍ദ്ധചാലകങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക സാങ്കേതികവിദ്യ കളുടെയും സാമഗ്രികളുടെയും വിതരണ ശൃംഖലയ്ക്ക് ഞങ്ങള്‍ രൂപരേഖയുണ്ടാക്കുകയും, സുതാര്യവും വിപണി അധിഷ്ഠിതവുമായ ഗവണ്‍മെന്റ് പിന്തുണാ നടപടികളുടെയും നയങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് നിര്‍ണായക സാങ്കേതികവിദ്യകളുടെ സുസ്ഥിരവും വൈവിധ്യവും സുരക്ഷിതവുമായ വിതരണ ശൃംഖലകളോടുള്ള ഞങ്ങളുടെ നല്ല പ്രതിബദ്ധത ഉറപ്പിക്കുന്നു. ഭാവിയിലെ നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ പ്രവണതകള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നു, ബയോടെക്‌നോളജിയില്‍ തുടങ്ങി, സഹകരണത്തിനുള്ള അനുബന്ധ അവസരങ്ങള്‍ തിരിച്ചറിയുന്നു. സാങ്കേതിക രൂപരേഖ, വികസനം, ഭരണക്രമം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള ക്വാഡ് തത്വങ്ങള്‍ക്കും ഇന്ന് ഞങ്ങള്‍ സമാരംഭം കുറിക്കുന്നു, ഈ മേഖലയെ മാത്രമല്ല ലോകത്തെ തന്നെ ഉത്തരവാദിത്തമുള്ള, തുറന്ന, ഉയര്‍ന്ന നിലവാരമുള്ള നവീകരണത്തിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മുന്നോട്ട് പോകുമ്പോള്‍, ഈ നിര്‍ണായക മേഖലകളില്‍ ഞങ്ങള്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കുക മാത്രമല്ല, പുതിയ മേഖലകളിലേക്ക് അത് വ്യാപിപ്പിക്കുകയും ചെയ്യും. ഒന്നിച്ചും വെവ്വേറെയുമുള്ള ഞങ്ങളുടെ ഓരോ പ്രാദേശിക പശ്ചാത്തലസൗകര്യ പരിശ്രമങ്ങളിലും ഒരുക്കിയെടുത്തുകൊണ്ട് ഞങ്ങള്‍ ഒരു പുതിയ ക്വാഡ് പശ്ചാത്തലസൗകര്യ പങ്കാളിത്തം ആരംഭിക്കും. ഒരു ക്വാഡ് എന്ന നിലയില്‍, നമ്മുടെ പരിശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകളുടെ രൂപരേഖയുണ്ടാക്കുന്നതിനും പ്രാദേശിക ആവശ്യങ്ങളും അവസരങ്ങളും ഏകോപിപ്പിക്കുന്നതിനും ഞങ്ങള്‍ നിരന്തം കൂടിച്ചേരും. സാങ്കേതിക സഹായം നല്‍കാനും പ്രാദേശിക പങ്കാളികളെ മൂല്യനിര്‍ണ്ണയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ശാക്തീകരിക്കാനും സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ സഹകരിക്കും. ജി7 ന്റെ പശ്ചാത്തലസൗകര്യ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുകയും, ഒപ്പം ഇ.യു ഉള്‍പ്പെടെയുള്ള സമാന ചിന്താഗതിക്കാരായ പങ്കാളികളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ജി20 ഗുണനിലവാര പശ്ചാത്തലസൗകര്യ നിക്ഷേപതത്വങ്ങള്‍ വീണ്ടും സ്ഥിരീകരിക്കുകയും കൂടാതെ ഇന്തോ-പസഫിക്കില്‍ ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ബ്ലൂ ഡോട്ട് നെറ്റ്‌വര്‍ക്കുമായുള്ള ഇടപഴകല്‍ തുടരാനുള്ള ഞങ്ങളുടെ താല്‍പര്യം ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. വായ്പാ സുസ്ഥിരതയും ഉത്തരവാദിത്തവും ഉള്‍പ്പെടെ, വായ്പ നല്‍കുന്ന പ്രമുഖ രാജ്യങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി തുറന്നതും, നീതിയുക്തവും, സുതാര്യവുമായ വായ്പാ സമ്പ്രദായങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ ഊന്നിപ്പറയുകയും ഈ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാന്‍ എല്ലാ വായ്പക്കാരോടും ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇന്ന്, ഞങ്ങള്‍ സൈബര്‍ മേഖലയില്‍ പുതിയ സഹകരണം ആരംഭിക്കുകയും സൈബര്‍ ഭീഷണികളെ ചെറുക്കാനും പ്രതിരോധശേഷി പ്രോത്സാഹിപ്പിക്കാനും നമ്മുടെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ സുരക്ഷിതമാക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ബഹിരാകാശത്ത്, കാലാവസ്ഥാ വ്യതിയാനം, ദുരന്ത പ്രതികരണവും തയ്യാറെടുപ്പും, സമുദ്രങ്ങളു ടെയും സമുദ്ര വിഭവങ്ങളുടെയും സുസ്ഥിര ഉപയോഗങ്ങള്‍, പങ്കാളിത്തമേഖലകളിലെ വെല്ലുവിളി കളോട് പ്രതികരിക്കല്‍ തുടങ്ങിയ സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള പുതിയ സഹകരണ അവസരങ്ങള്‍ ഞങ്ങള്‍ തിരിച്ചറിയുകയും ഉപഗ്രഹ വിവരങ്ങള്‍ പങ്കിടുകയും ചെയ്യും. ബഹിരാകാ ശത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍, മാനദണ്ഡങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, തത്വങ്ങള്‍ എന്നിവയെക്കുറിച്ചും ഞങ്ങള്‍ കൂടിയാലോചനകള്‍ നടത്തും.

ക്വാഡ് ഫെലോഷിപ്പ് ഉദ്ഘാടനം ചെയ്യുന്നതോടെ വിദ്യാഭ്യാസപരവും ജനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലും ഒരു പുതിയ അദ്ധ്യായം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മനുഷ്യസ്‌നേഹ മുന്‍കൈയായ ഷ്മിഡ് ഫ്യൂച്ചേഴ്‌സിന്റെ സ്റ്റിവാര്‍ഡ്, ആക്‌സെഞ്ചര്‍, ബ്ലാക്ക്‌സ്‌റ്റോണ്‍, ബോയിംഗ്, ഗൂഗിള്‍, മാസ്റ്റര്‍കാര്‍ഡ്, വെസ്‌റ്റേണ്‍ ഡിജിറ്റല്‍ എന്നിവയുടെ പിന്തുണയോടെ, ഈ പൈലറ്റ് ഫെലോഷിപ്പ് പ്രോഗ്രാം നാലു രാജ്യങ്ങളിലുമുള്ള പ്രമുഖ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 100 ബിരുദ ഫെലോഷിപ്പുകള്‍ നല്‍കും. ക്വാഡ് ഫെലോഷിപ്പിലൂടെ, ഞങ്ങളുടെ അടുത്ത തലമുറ സ്‌റ്റെം (ശാസ്ത്ര,സാങ്കേതിക,എഞ്ചിനീയറിംഗ്, ഗണിതം) പ്രതിഭകള്‍ ക്വാഡിനെയും സമാന ചിന്താഗതിക്കാരായ പങ്കാളികളെയും നമ്മുടെ പങ്കാളിത്തഭാവിയെ രൂപപ്പെടുത്തുന്ന പുതുമകളിലേക്ക് നയിക്കാന്‍ തയ്യാറാക്കും.

ദക്ഷിണേഷ്യയില്‍, ഞങ്ങള്‍ അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര, സാമ്പത്തിക, മനുഷ്യാവകാശ നയങ്ങള്‍ അടുത്തുതന്നെ ഏകോപിപ്പിക്കുകയും യു.എന്‍.എസ്.സി.ആര്‍ 2593 (ഐക്യരാഷ്ട്ര സഭ സുരക്ഷാകൗണ്‍സില്‍ പ്രമേയം) അനുസരിച്ച് ഭീകരവാദ വിരുദ്ധവും മാനുഷികവുമായ സഹകരണം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. അഫ്ഗാന്‍ പ്രദേശം ഏതെങ്കിലും രാജ്യത്തെ ഭീഷണി പ്പെടുത്തുന്നതിനോ ആക്രമിക്കുന്നതിനോ അല്ലെങ്കില്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നതിനോ അല്ലെങ്കില്‍ പരിശീലിപ്പിക്കുന്നതിനോ അല്ലെങ്കില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനോ അല്ലെങ്കില്‍ ധനസഹായം നല്‍കുന്നതിനോ ഉപയോഗിക്കരുതെന്ന് ഞങ്ങള്‍ വീണ്ടും ആവര്‍ത്തി ക്കുകയും അഫ്ഗാനിസ്ഥാനിലെ ഭീകരതയെ ചെറുക്കുന്നതിന്റെ പ്രാധാന്യം ആവര്‍ത്തിക്കുകയും ചെയ്യുന്നു. തീവ്രവാദ പ്രോക്‌സികളുടെ (നിഴലുകളുടെ, പകരക്കാര്‍) ഉപയോഗത്തെ ഞങ്ങള്‍ അപലപിക്കുകയും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ ആരംഭിക്കാനോ ആസൂത്രണം ചെയ്യാനോ ഭീകരസംഘടനകള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുള്ള ലോജിസ്റ്റിക്, സാമ്പത്തിക അല്ലെങ്കില്‍ സൈനിക പിന്തുണ നിഷേധിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. അഫ്ഗാന്‍ പൗരന്മാര്‍ക്ക് പിന്തുണയായി ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും, അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും സുരക്ഷിതമായ വഴിയൊരുക്കാനും സ്ത്രീകളുടെയും, കുട്ടികളുടെയും, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ അഫ്ഗാനികളുടെയും മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും താലിബാനോട് അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങളുടെ പങ്കാളിത്തഭാവി ഇന്തോ-പസഫിക്കില്‍ എഴുതപ്പെടുമെന്ന് ഞങ്ങള്‍ തിരിച്ചറിയുകയും പ്രാദേശിക സമാധാനം, സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവയ്ക്കായുള്ള ഒരു ശക്തിയാണ് ക്വാഡ് എന്ന് ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഇരട്ടിയാക്കുകയും ചെയ്യും. ആ ലക്ഷ്യത്തിലേക്ക് കിഴക്കന്‍, ദക്ഷിണ ചൈനാ സമുദ്രങ്ങള്‍ ഉള്‍പ്പെടെ സമുദ്ര നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥയുടെ വെല്ലുവിളികള്‍ നേരിടാനുള്ള, യുഎന്‍ സമുദ്ര നിയമത്തില്‍(യു.എന്‍.സി.എല്‍.ഒ.എസ്) പ്രതിഫലിപ്പിക്കുന്നതുപോലെ, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നത് ഞങ്ങള്‍ തുടരും. ചെറിയ ദ്വീപ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് പസഫിക്കിലുള്ളവയ്ക്ക് അവരുടെ സാമ്പത്തിക, പാരിസ്ഥിതിക പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് പിന്തുണ ഞങ്ങള്‍ ഉറപ്പിക്കും. പ്രത്യേകിച്ച് പസഫിക്കിന് ഗൗരവമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കോവിഡ് -19 ന്റെ ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍, ഗുണമേന്മയുള്ള, സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും പൊരുത്തപ്പെടാനുമുള്ള പങ്കാളികള്‍ എന്നിവയില്‍ പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള സഹായം ഞങ്ങള്‍ തുടരും.

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കനുസൃതമായി ഉത്തര കൊറിയയുടെ സമ്പൂര്‍ണ്ണ ആണവവിമുക്തമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു, കൂടാതെ ജാപ്പാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയവരുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും സ്ഥിരീകരിക്കുന്നു. യുഎന്‍ ബാധ്യതകള്‍ പാലിക്കാനും പ്രകോപനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഞങ്ങള്‍ ഉത്തര കൊറിയയോട് അഭ്യര്‍ത്ഥിക്കുന്നു. കാര്യക്ഷമമായ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ഉത്തര കൊറിയയോട് ആവശ്യപ്പെടുന്നു. ഇന്തോ-പസഫിക്കിലും അതിനപ്പുറത്തും ജനാധിപത്യ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മ്യാന്‍മാറിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും, വിദേശികള്‍ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുന്നതിനും, ക്രിയാത്മകമായ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിനും, എത്രയും വേഗം ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള ആവശ്യങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും ഉന്നയിക്കുകയാണ്. ആസിയാന്‍ ഫൈവ് പോയിന്റ് സമവായം അടിയന്തിരമായി നടപ്പിലാക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്ര സഭയിലേത് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ സഹകരണം ഞങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുകയും നമ്മുടെ പങ്കാളിത്ത മുന്‍ഗണനകള്‍ പുനസ്ഥാപിക്കുകയും ബഹുതലസംവിധാനത്തിന്റെ പ്രതിരോധം തന്നെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.വ്യക്തിപരമായും ഒരുമിച്ചും, നമ്മള്‍ നമ്മുടെ കാലത്തെ വെല്ലുവിളികളോട് പ്രതികരിക്കുകയും, പ്രദേശം ഉള്‍ച്ചേര്‍ക്കുന്നതും തുറന്നതും സാര്‍വദേശീയ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് നിലനില്‍ക്കുന്നതാണെന്നും ഉറപ്പുവരുത്തും.

ഞങ്ങള്‍ സഹകരണത്തിന്റെ ശീലങ്ങള്‍ കെട്ടിപ്പടുക്കുന്നത് തുടരും; ഞങ്ങളുടെ നേതാക്കളും വിദേശകാര്യ മന്ത്രിമാരും വര്‍ഷം തോറും കൂടിക്കാഴ്ച നടത്തുകയും, ഞങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പതിവായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ശക്തമായ ഒരു മേഖല കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സഹകരണം ഉണ്ടാക്കുന്നതിന് ഞങ്ങളുടെ കര്‍മ്മസമിതികള്‍ അവരുടെ സ്ഥിരമായപഠന ഗതിവേഗം തുടരും.

നമ്മളെയെല്ലാം പരീക്ഷിക്കുന്ന ഒരു സമയത്തും, സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് യാഥാര്‍ത്ഥ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറച്ചതാണ്, ഈ പങ്കാളിത്തത്തിനായുള്ള ഞങ്ങളുടെ കാഴ്ചപ്പാട് അത്യുല്‍കര്‍ഷേച്ഛവും ദൂരവ്യാപകവുമാണ്. ഉറച്ച സഹകരണത്തോടെ, ഞങ്ങള്‍ ഒരുമിച്ച് ഈ നിമിഷം നേരിടാന്‍ ഞങ്ങള്‍ ഉയരും.

****


(Release ID: 1758060) Visitor Counter : 284