രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

മൂന്ന് സേനകളിലും ഇന്ത്യൻ കോസ്റ്റ് ഗാർഡിലും സിമുലേറ്ററുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള നയം കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു .

Posted On: 23 SEP 2021 3:11PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: സെപ്റ്റംബർ 23 , 2021


 മൂന്ന് സേനാവിഭാഗങ്ങളിലും  ഇന്ത്യൻ കോസ്റ്റ് ഗാർഡിലും (ഐസിജി) സിമുലേറ്ററുകളുടെ ഉപയോഗം വർധിപ്പിക്കാനും ,സമന്വയിപ്പിക്കാനുള്ള നയം കേന്ദ്ര പ്രതിരോധ മന്ത്രാലയം (MoD) പ്രഖ്യാപിച്ചു.  എല്ലാ സൈനിക മേഖലകളെയും സിമുലേഷൻ അധിഷ്ഠിത പരിശീലനത്തിലേക്ക് പരിവർത്തനം ചെയ്യുകയും അത് വഴി ചെലവ് കുറഞ്ഞതും കാര്യക്ഷമവും സുരക്ഷിതവും വേഗത്തിലുള്ളതും മികച്ചതുമായ പരിശീലനം ലഭ്യമാക്കുകയും ആണ് ലക്ഷ്യം.

തദ്ദേശീയമായ രൂപകൽപന, വികസനം എന്നിവയ്‌ക്കൊപ്പം ,സിമുലേറ്ററുകളുടെ പ്രവർത്തനവും പരിപാലനവും ഔട്ട്സോഴ്സിംഗ് ചെയ്യുന്നതിനും ഈ ചട്ടക്കൂട് ഊന്നൽ നൽകുന്നു.

 തത്സമയ ഉപകരണ ഉപയോഗം കുറയ്ക്കുക,സിമുലേറ്ററുകളുടെ ഘട്ടം ഘട്ടമായുള്ള ഉപയോഗം,
സംഭരണത്തിന്റെ ആസൂത്രണ ഘട്ടത്തിൽ സിമുലേറ്ററുകളുടെ ആവശ്യകത ശരിയായി പരിഗണിക്കൽ,ഗവണ്മെന്റിന്റെ വിവിധ ഏജൻസികൾ തമ്മിൽ ഏകോപിപ്പിക്കുകയും സംഭരണ സമയത്ത് സിമുലേറ്ററുകളുടെ സംയോജിത ആവശ്യകതകൾ പരിഗണിക്കുകയും ചെയ്യുക, എന്നിവയും  നയത്തിൽ ഉൾപ്പെടുന്നു.

ഉപയോഗത്തിലുള്ള/ഭാവിയിൽ സായുധ സേന വാങ്ങുന്ന എല്ലാത്തരം സിമുലേറ്ററുകൾക്കും ഈ നയം ബാധകമാകും.

 
IE/SKY

(Release ID: 1757306) Visitor Counter : 203