വാണിജ്യ വ്യവസായ മന്ത്രാലയം
2022 സാമ്പത്തിക വര്‍ഷത്തില്‍ ആസിയാൻ രാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി അനുമാനം 46 ബില്യണ്‍ യുഎസ് ഡോളര്‍ : കേന്ദ്ര വാണിജ്യ -വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ): ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചു.
നാല് ദിവസം നീളുന്ന 'ഇന്ത്യ ആസിയാന്‍ എഞ്ചിനീയറിംഗ് പങ്കാളിത്ത ഉച്ചകോടി കേന്ദ്ര സഹമന്ത്രി ഉദ്‌ഘാടനം ചെയ്തു
Posted On:
24 AUG 2021 7:10PM by PIB Thiruvananthpuram
വിദേശകാര്യ മന്ത്രാലയത്തിന്റെയും വാണിജ്യ വകുപ്പിന്റെയും പിന്തുണയോടെ എഞ്ചിനീയറിംഗ് എക്‌സ്‌പോ ര്‍ട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ (ഇഇപിസി) സംഘടിപ്പിച്ച 'ഇന്ത്യ-ആസിയാന്‍ എഞ്ചിനീയറിംഗ് പങ്കാളിത്ത സമ്മിറ്റ്' കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേല്‍ ഉദ്ഘാടനം ചെയ്തു. എഞ്ചിനീയറിംഗ് മേഖലയിലെ സഹകരണത്തിലാണ് ഇന്നത്തെ ഉച്ചകോടി ഊന്നല്‍ നല്‍കിയത്. എഞ്ചിനീയറിംഗ് വ്യാപാരത്തിലും നിക്ഷേപങ്ങളിലും ഇന്ത്യ-ആസിയാന്‍ പങ്കാളിത്തത്തില്‍ ഇന്ത്യന്‍ വ്യവസായത്തിന്റെ ഇടപെടലിനുള്ള ഒരു പ്രധാന വേദി ഉച്ചകോടി വാഗ്ദാനം ചെയ്യുന്നു. എഞ്ചിനീയറിംഗിലും ചരക്ക് കയറ്റുമതിയിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിര്‍ണായക കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനും ഈ വേദി സഹായകമാകും.
ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ആസിയാനുമായി ഉച്ചകോടി സംഘടിപ്പിച്ചതിന് ഇഇപിസിയെ ശ്രീമതി. അനുപ്രിയ പട്ടേല്‍,അഭിനന്ദിച്ചു. ഇന്ത്യയുടെയും ആസിയാന്റെയും വളര്‍ച്ചയുടെ പ്രധാന ഭാഗമാണ് വ്യാപാരം എന്ന് ശ്രീമതി പട്ടേല്‍ പറഞ്ഞു. ചരക്ക് കയറ്റുമതിയുടെ നാലിലൊന്ന് എഞ്ചിനീയറിംഗ് കയറ്റുമതിയാണ്. എല്ലാ കയറ്റുമതി മേഖലകളേക്കാള്‍ ഏറ്റവും വലിയ വിദേശനാണ്യം നേടിത്തരികയും ചെയ്യുന്നു. എഞ്ചിനീയറിംഗ് കയറ്റുമതിയുടെ പ്രകടനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധേയമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ ആഗോള എഞ്ചിനീയറിംഗ് കയറ്റുമതിയില്‍ 15 ശതമാനത്തിലധികം വിഹിതമുള്ള ആസിയാന്‍, 2021-22 ല്‍ ഏകദേശം 16 ശതകോടി യുഎസ് ഡോളര്‍ കയറ്റുമതി ലക്ഷ്യമിട്ട് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടയുള്ള ഒരു പ്രധാന മേഖലയാണ്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 400 ശതകോടി ഡോളര്‍ ആഗോള കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതില്‍ 46 ശതകോടി യുഎസ് ഡോളര്‍ കയറ്റുമതി ലക്ഷ്യമിടുന്ന ആസിയാന്‍ ഇന്ത്യയുടെ ഒരു പ്രധാന മേഖലയായിരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനും വടക്കേ അമേരിക്കയ്ക്കും ശേഷം ഇന്ത്യന്‍ എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങളുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഈ മേഖല. ആസിയാന്‍ അംഗരാജ്യങ്ങളില്‍, സിംഗപ്പൂരും മലേഷ്യയും ഇന്ത്യന്‍ എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങളുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളാണ്.
വൈദഗ്ധ്യമുള്ള ആളുകളുടെയും ശക്തമായ സേവനത്തിന്റെയും ഉല്‍പാദന മേഖലകളുടെയും കാര്യത്തില്‍ ഇന്ത്യക്കും ആസിയാനും വലിയ പങ്കാളിത്തമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം സമാന സമ്പദ്വ്യവസ്ഥകള്‍ എന്ന നിലയില്‍ കൂടുതല്‍ സഹകരണത്തിന് നിരവധി അനുബന്ധ മേഖലകളും ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. ഇന്ത്യയും ആസിയാനും തമ്മിലുള്ള വ്യാപാര, നിക്ഷേപ പങ്കാളിത്തം 5.8 ലക്ഷം കോടി യുഎസ് ഡോളര്‍ ആയി വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ സാധ്യതകളുണ്ട്.
ഇന്ത്യയെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കൂടുതല്‍ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രധാന മന്ത്രി 400 ശതകോടി ഡോളര്‍ ചരക്ക് കയറ്റുമതി ലക്ഷ്യമിടുന്നുവെന്നും ഈ നാഴികക്കല്ല് നേടുന്നതിനുള്ള ഒരു റോഡ്മാപ്പ് വിഭാവനം ചെയ്തതായും ശ്രീമതി പട്ടേല്‍ പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി ഇലക്ട്രോണിക്‌സ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, സൗരോര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍, സ്‌പെഷ്യാലിറ്റി സ്റ്റീല്‍, വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ 13 മേഖലകള്‍ ഉള്‍ക്കൊള്ളുന്ന 26 ശതകോടി യുഎസ് ഡോളര്‍ മൂല്യമുള്ള ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതിക്ക് ഗവണ്‍മെന്റ് അടുത്തിടെ അംഗീകാരം നല്‍കി.
ഇന്ത്യയിലെ വ്യവസായ മേഖലയില്‍ നിന്നുള്ള 300 പ്രതിനിധികള്‍ നാലു ദിവസത്തെ ഉച്‌കോടിയില്‍ പങ്കെടുക്കു മെന്നാണു പ്രതീക്ഷിക്കുന്നത്. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഗണ്യമായ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ വ്യവസായികള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമ യങ്ങളും ഉള്‍പ്പെടും. വിഷയ വിഭാഗം, രാജ്യങ്ങള്‍ തമ്മിലുള്ള വിഭാഗങ്ങള്‍, വ്യവസായം 4.0, വളര്‍ന്നുവരുന്ന സഹകരണ മേഖലകള്‍, പ്രാദേശിക മൂല്യ ശൃംഖലയില്‍ എംഎസ്എംഇ എന്നിവയുടെ സംയോജനം എന്നിവയും ഉള്‍പ്പെടുന്നു. 'പങ്കാളി സംസ്ഥാനം' ആയി തമിഴ്‌നാട് പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഹരിയാന ഗവണ്‍മെന്റിനും ലക്ഷ്യനിര്‍ണയത്തില്‍ ( ഫോക്കസ് സ്‌റ്റേറ്റ്) പ്രാധാന്യമുണ്ടാകും. ഇന്ത്യ-ആസിയാന്‍ സംഭാഷണ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികവും തന്ത്രപരമായ പങ്കാളിത്തത്തിന്റെ പത്താം വര്‍ഷവും ആഘോഷിക്കുന്നതിനാല്‍ ഈ വര്‍ഷം രണ്ട് പങ്കാളികള്‍ക്കും പ്രത്യേകതയുള്ളതാണ്.
എന്‍ജിനീയറിംഗിനും എംഎസ്എംഇ മേഖലയ്ക്കും ഊന്നല്‍ നല്‍കി ഇന്ത്യ-ആസിയാന്‍ വ്യാപാരവും നിക്ഷേപവും സംബന്ധിച്ച ഒരു ഇ-ബുക്ക് ഉദ്ഘാടന സെഷനില്‍ പ്രകാശനം ചെയ്തു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി സുപ്രധാന വശങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളുന്നു. കൂടാതെ ഇന്ത്യയെയും പത്ത് ആസിയാന്‍ രാജ്യങ്ങളെയും കുറിച്ചുള്ള സമഗ്ര വിവരങ്ങളും ഇതിലുണ്ട്.
****
(Release ID: 1748713)
Visitor Counter : 208