ഖനി മന്ത്രാലയം
ഭൂവിജ്ഞാനീയ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
കിഴക്കൻ ഹിമാലയ ഭൂഘടനയിലെ വ്യതിയാനവും ലഡാഖ് പ്ലൂട്ടോൺ ശിലകളും സംബന്ധിച്ച ഭൂമിശാസ്ത്രപരമായ അറിവ് നേടുന്നതിൽ ആക്കം കൂട്ടും
Posted On:
18 AUG 2021 4:16PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ , ഖനി മന്ത്രാലയം, അമേരിക്കയിലെ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നിവ തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നതിനു അനുമതി നൽകി.
രണ്ട് പങ്കാളികളും തമ്മിലുള്ള സഹകരണത്തിനായി കണ്ടത്തിയ മേഖലകൾ ഇപ്രകാരമാണ് :
എ. ഇന്ത്യ-ഏഷ്യ ഭൂഗർഭ സംഘട്ടന അതിർത്തിയിലെ മാഗ്മ പ്രവാഹത്തിന് ശേഷമുള്ള ഫലക, ഭൗമ പരിസ്ഥിതിയെക്കുറിച്ച് ഗവേഷണം, ഈ മേഖലയുടെ ഭൂവിജ്ഞാനീയ അറിവുകളുടെ വികസനം, കിഴക്കൻ ഹിമാലയ ഭൂഗർഭ ഘടനയിലെ വ്യതിയാനം സംബന്ധിച്ച ഭൗമ ചരിത്രം
ബി. ഫലക സംഘട്ടനങ്ങളിലൂടെ ഉണ്ടാകുന്ന മാഗ്മാറ്റിക് ബെൽറ്റ് ( ലഡാക്ക് പ്ലൂ ടോൺ) കളുടെ പ്രാദേശിക ഭൂവിജ്ഞാനീയ, ഭൗമ രാസ, പെട്രോളജിക്കൽ, മൾട്ടി-ഐസോടോപിക് പഠന മേഖലകളിൽ സഹകരണ പദ്ധതികൾ വികസിപ്പിക്കുക ,
സി. സാങ്കേതികവിദ്യയും ഭൂമിശാസ്ത്രപരമായ ഡാറ്റയും സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം.
ഡി ധാരണാ പത്രത്തിൽ ഏർപ്പെട്ടിട്ടുള്ള കക്ഷികൾ തീരുമാനിക്കേണ്ട പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകൾ.
പ്രയോജനങ്ങൾ:
ഭൂവിജ്ഞാനീയ രംഗത്ത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ,ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും തമ്മിലുള്ള സഹകരണത്തിന് ധാരണാപത്രം വ്യവസ്ഥാപിത സംവിധാനമൊരുക്കും
ലക്ഷ്യങ്ങൾ:
ഭൂ ഫലക സംഘട്ടന അതിർത്തികളിൽ, പ്രത്യേകിച്ചും ഇന്ത്യ-ഏഷ്യ മേഖലകളിൽ, സംഘർഷാനന്തര മാഗ്മാ പ്രവാഹത്തിന്റെ ഭൗമശാസ്ത്രപരമായ പരിതസ്ഥിതി മനസ്സിലാക്കുകയും, ഇതു സംബന്ധിച്ച പൊതുവായ ഒരു മാതൃക നിർമ്മിക്കുകയുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് . കിഴക്കൻ ഹിമാലയ ഭൂഗർഭ ഘടനയിലെ വ്യതിയാനം സംബന്ധിച്ച ഭൗമ ചരിത്രം, ഫലക നീക്കം എന്നിവ മനസ്സിലാക്കൽ,ഫലക സംഘട്ടനങ്ങളിലൂടെ ഉണ്ടാകുന്ന മാഗ്മാറ്റിക് ബെൽറ്റ് ( ലഡാക്ക് പ്ലൂ ടോൺ) കളുടെ പ്രാദേശിക ഭൂവിജ്ഞാനീയ, ഭൗമ രാസ, പെട്രോളജിക്കൽ, മൾട്ടി-ഐസോടോപിക് പഠന മേഖലകളിൽ സഹകരണ പദ്ധതികൾ വികസിപ്പിക്കൽ എന്നിവയും ധാരണപത്രം ലക്ഷ്യമിടുന്നു.
*****
(Release ID: 1747096)
Visitor Counter : 205