ആഭ്യന്തരകാര്യ മന്ത്രാലയം
ദുരന്തനിവാരണ, പ്രതിരോധശേഷി, ലഘൂകരണ മേഖലകളിലെ സഹകരണത്തിനുള്ള ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
18 AUG 2021 4:19PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും (എന്‍.ഡി.എം.എ) ബംഗ്ലദേശി ൻറെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആന്റ് റിലീഫ് മന്ത്രാലയവും തമ്മില്‍ ദുരന്തനിവാരണം, പ്രതിരോധം, ലഘൂകരണം എന്നീ മേഖലകളിലെ സഹകരണത്തിനായി 2021 മാര്‍ച്ചില്‍ ഏര്‍പ്പെട്ട ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.
ഗുണഫലങ്ങള്‍:
ഇന്ത്യയുടെയും ബംഗ്ലദേശിൻറെയും ദുരന്തനിവാരണ സംവിധാനങ്ങള്‍ കൊണ്ട് പരസ്പരം ഗുണമുണ്ടാകുന്ന ഒരു സംവിധാനം സ്ഥാപിക്കുന്നതിന് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. ഇത് ദുരന്തനിവാരണമേഖലയിലെ തയാറെടുപ്പ്, പ്രതികരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നീ മേഖലകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.
ധാരണാപത്രത്തിന്റെ പ്രധാന സവിശേഷതകള്‍:
1. ദുരിതാശ്വാസം, പ്രതിരോധം, പുനര്‍നിര്‍മ്മാണം, വീണ്ടെടുക്കല്‍ എന്നീ മേഖലകളില്‍ അതാത് പ്രദേശങ്ങളില്‍ സംഭവിക്കുന്ന വലിയ തോതിലുള്ള ദുരന്തസമയത്ത് (പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ) ഓരോ കക്ഷികളുടെയും അഭ്യര്‍ത്ഥനപ്രകാരം പരസ്പരം വിപുലമായ പിന്തുണ വ്യാപിപ്പിക്കുക.
2. പ്രസക്തമായ വിവരങ്ങള്‍, വിദൂര സംവേദനാത്മക വിവരങ്ങള്‍, മറ്റ് ശാസ്ത്രീയ വിവരങ്ങള്‍ എന്നിവ കൈമാറുകയും അനുഭവം/ വീണ്ടെടുക്കല്‍, ലഘൂകരണം, പ്രതിരോധശേഷി ഉറപ്പുവരുത്തുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയിലെ ദുരന്ത പ്രതികരണത്തിന്റെ മികച്ച രീതികള്‍ പങ്കിടുക.
3. പുരോഗമനമായ വിവരസാങ്കേതികവിദ്യ, മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍, വിദൂര സംവേദന-നാവിഗേഷന്‍ സേവനങ്ങള്‍, ദുരന്ത തയ്യാറെടുപ്പ്, പ്രതിരോധം, ലഘൂകരണം എന്നിവയ്ക്കുള്ള വൈദഗ്ദ്ധ്യം, തത്സമയ വിവരങ്ങള്‍ പങ്കിടല്‍ എന്നിവയിലെ വൈദഗ്ധ്യത്തിലുള്ള സഹകരണം വിപുലീകരിക്കുക.
4. ദുരന്തനിവാരണ മേഖലയിലെ ഉദ്യോഗസ്ഥരുടെ പരിശീലനത്തെ പിന്തുണയ്ക്കുക.
5. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷിപരമായി സംയുക്ത ദുരന്തനിവാരണ അഭ്യാസങ്ങള്‍ നടത്തുക.
6. ദുരന്ത നിവാരണ സമൂഹങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും പങ്കിടുക.
7. ദുരന്തനിവാരണ മേഖലയിലെ പ്രസിദ്ധീകരണങ്ങളും വസ്തുക്കളും പാഠപുസ്തകങ്ങളായും ദുരന്തനിവാരണ മേഖലയിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായും കൈമാറുകയും ദുരന്തനിവാരണ, അപകടം കുറയ്ക്കല്‍, വീണ്ടെടുക്കല്‍ എന്നീ മേഖലകളില്‍ സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങളും നടത്താം.
****
(Release ID: 1747084)
Visitor Counter : 163