ശാസ്ത്ര സാങ്കേതിക മന്ത്രാലയം
കേന്ദ്ര ജൈവസാങ്കേതികവിദ്യാ വകുപ്പിന്റെ പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത മൂക്കിലൊഴിക്കുന്ന ആദ്യ കൊവിഡ് വാക്‌സിന്റെ (നേസല്‍ വാക്‌സിന്‍) രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചു
Posted On:
13 AUG 2021 5:57PM by PIB Thiruvananthpuram
കേന്ദ്ര ജൈവസാങ്കേതികവിദ്യാ വകുപ്പിന്റെയും ജൈവസാങ്കേതികവിദ്യാ വ്യവസായ ഗവേഷണ സഹായ കൗണ്‍സില്‍ ( ബിഐആര്‍സി) യുടെയും പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത മൂക്കിലൊഴിക്കുന്ന ആദ്യ കൊവിഡ് വാക്‌സിന്റെ (നേസല്‍ വാക്‌സിന്‍) രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചു . നിലവിലുള്ള ആഗോള പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ കേന്ദ്ര ജൈവസാങ്കേതികവിദ്യാ വകുപ്പും (ഡിബിടി) അതിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ജൈവസാങ്കേതികവിദ്യാ വ്യവസായ ഗവേഷണ സഹായ കൗണ്‍സിലും (ബിഐആര്‍എസി) മുന്‍പന്തിയിലാണ്. വാക്‌സിന്‍ വികസനം, രോഗനിര്‍ണയം, മരുന്ന് പുനര്‍നിര്‍മ്മാണം, ചികിത്സ, പരിശോധന എന്നിവയ്ക്കായി ഗവേഷണ, വികസന ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ അവര്‍ ഒരുമിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു. വാക്സിനുകളുടെ വികസനമാണ് ജൈവസാങ്കേതികവിദ്യാ വകുപ്പിന്റെ മുന്‍ഗണന.
മൂന്നാമത്തെ ഉത്തേജക പാക്കേജായ ആത്മനിര്‍ഭര്‍ 3.0 ന്റെ ഭാഗമായി കോവിഡ് -19 വാക്‌സിന്‍ വികസന ശ്രമങ്ങളെ ശക്തിപ്പെടുത്താനും ത്വരിതപ്പെടുത്താനുമാണ് ഈ കോവിഡ് സുരക്ഷാ ദൗത്യം ആരംഭിച്ചത്. ഈ ദൗത്യത്തിന്റെ ലക്ഷ്യം ത്വരിതപ്പെടുത്തിയ വാക്‌സിന്‍ വികസനത്തിനായി ലഭ്യമായ വിഭവങ്ങള്‍ ഒരു യുദ്ധകാലാടിസ്ഥാനത്തില്‍ ഏകീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ്.
രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അംഗീകാരം ലഭിച്ച ആദ്യത്തെ അനുനാസിക വാക്‌സിന്‍ ആണ് ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍. ഇന്ത്യയില്‍ മനുഷ്യരില്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന ആദ്യ കോവിഡ് -19 അനുനാസിക വാക്‌സിനാണിത്. ആവര്‍ത്തനക്ഷമത കുറവുള്ള ചിമ്പാന്‍സി അഡ്‌നോവൈറസ് സാര്‍സ് കോവ്-2 വാക്‌സിന്‍ ആണ് ബിബിവി- 154. യുഎസ്എയിലെ സെന്റ് ലൂയിസിലുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അംഗീകാരം നേടിയ സാങ്കേതികവിദ്യ ഭാരത് ബയോടെക് ഇന്ത്യാ ലിമിറ്റഡിന് ഉണ്ട്.
ഒന്നാം ഘട്ടം ചികില്‍സാ പരീക്ഷണം 18 മുതല്‍ 60 വരെ പ്രായമുള്ള ആളുകളില്‍ പൂര്‍ത്തിയായി. അടുത്ത ഘട്ടം ചികില്‍സാ പരീക്ഷണത്തില്‍ ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ ഡോസുകള്‍ നന്നായി ഫലം നല്‍കുന്നുവെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായ പ്രതികൂല സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതും ആണന്നും നന്നായി ഫലപ്രാപ്തി കാണുന്നുണ്ടെന്നും ചികില്‍സാ പരീക്ഷണങ്ങള്‍ക്കു മുമ്പു നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. മൃഗ പഠനങ്ങളില്‍ ഉയര്‍ന്ന അളവില്‍ സാധാരണഗതിയിലെത്തിക്കുന്ന രോഗപ്രതിരോധ ശേഷി പുറത്തെടുക്കാന്‍ വാക്‌സിന്‍ കഴിഞ്ഞു.
ബിബിവി 154ന് ഒപ്പം ബിബിവി 152 കോവാക്‌സിന്റെ രോഗപ്രതിരോധ ശേഷിയും മൂല്യനിര്‍ണ്ണയത്തിനായി സാര്‍സ് കോവ് - 2 വാക്‌സിനുകളുടെ വൈവിധ്യമാര്‍ന്ന പ്രോല്‍സാഹന കോമ്പിനേഷന്റെ രണ്ടാംഘട്ടം ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ ചികില്‍സാ പരീക്ഷണം നടത്തുന്നതിന് കാര്യനിര്‍വഹണ അംഗീകാരം ലഭിച്ചു.
------------------------------------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡിബിടി/ ബിഐആര്‍എസിയുടെ ആശയവിനിമയ സെല്ലുമായി ബന്ധപ്പെടുക
- ഡിബിടിയെ കുറിച്ച് :
ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ജൈവസാങ്കേതികവിദ്യാ വകുപ്പ് കൃഷി, ആരോഗ്യ സംരക്ഷണം, മൃഗശാസ്ത്രം, പരിസ്ഥിതി, വ്യവസായം എന്നീ മേഖലകളില്‍ ജൈവസാങ്കേതികവിദ്യയുടെ വളര്‍ച്ചയും പ്രയോഗവും ഉള്‍പ്പെടെ ഇന്ത്യയിലെ ജൈവസാങ്കേതികവിദ്യയുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
- ബിഐആര്‍എസിയെക്കുറിച്ച് :
ജൈവസാങ്കേതികവിദ്യാ വ്യവസായ ഗവേഷണ സഹായ കൗണ്‍സില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്. ആഗോളതലത്തില്‍ മത്സരാധിഷ്ഠിത ഉല്‍പന്ന വികസനം, ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവിധം ഡിബിടി രൂപീകരിച്ച ബയോടെക് സ്ഥാപനത്തെ ശക്തിപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനും തന്ത്രപരമായ ഗവേഷണവും നവീകരണവും ഏറ്റെടുക്കുന്നു.
- ബിബിഐഎല്ലിനെക്കുറിച്ച് :
145 ലധികം ആഗോള പേറ്റന്റുകള്‍, 16 ലധികം വാക്‌സിനുകള്‍, 4 ബയോ തെറാപ്പ്യൂട്ടിക്കുകള്‍, 123 ലധികം രാജ്യങ്ങളിലെ രജിസ്‌ട്രേഷനുകള്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ മുന്‍കൂര്‍ യോഗ്യതകള്‍ എന്നിവയുടെ മികവാണ ഭാരത് ബയോടെക് കമ്പനിക്കുള്ളത്. മികച്ച കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകമെമ്പാടുമായി 400 കോടിയിലധികം ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്ത ഭാരത് ബയോടെക് നവീകരണത്തിന് നേതൃത്വം നല്‍കുകയും ഇന്‍ഫ്‌ലുവന്‍സ എച്ച്1എന്‍1, ാേറാട്ടവൈറസ്, ജാപ്പനീസ് എന്‍സെഫലൈറ്റിസ്, റാബീസ്, ചിക്കുന്‍ഗുനിയ, സിക്ക, കോളറ, ടൈഫോയ്ഡിനുള്ള വാക്‌സിനായി ലോകത്തിലെ ആദ്യത്തെ ടെറ്റനസ്-ടോക്‌സോയ്ഡ് സംയോജന പ്രതിരോധ കുത്തിവയ്പ്പുകള്‍ വികസിപ്പിക്കുകയും ചെയ്തു. ആഗോള സാമൂഹിക കണ്ടുപിടിത്ത പരിപാടികളോടും പൊതു-സ്വകാര്യ പങ്കാളിത്തത്തോടുമുള്ള പ്രതിബദ്ധതയാണ് സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ട്. യഥാക്രമം പോളിയോ, റോട്ടവൈറസ്, ടൈഫോയ്ഡ് അണുബാധകള്‍ക്കെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ മുന്‍കൂര്‍ അനുമതിയുള്ള മരുന്നുകള്‍ അവതരിപ്പിച്ചു.
**************
(Release ID: 1745612)
Visitor Counter : 302