ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

നിലവിൽ ഗവണ്മെന്റ് ധനസഹായമുള്ള 3,964 ആൾതാമസമില്ലാത്ത വീടുകൾ എആർഎച്ച്സികളാക്കി മാറ്റി

Posted On: 11 AUG 2021 2:40PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 11, 2021

 മോഡൽ-1 പ്രകാരം, നിലവിൽ ഗവൺമെന്റ് ധനസഹായമുള്ള 3964 ഒഴിഞ്ഞ വീടുകൾ 
 ഇതുവരെ  നഗര കുടിയേറ്റക്കാർ/ദരിദ്രർക്കായി താങ്ങാവുന്ന വാടക ഭവന സമുച്ചയങ്ങളായി മാറ്റി. വിവിധ സംസ്ഥാനങ്ങളിലെ 5,734 വീടുകൾക്കായി നിർദ്ദേശത്തിനുള്ള അഭ്യർത്ഥനകൾ (Request for Proposal-RFP) നൽകിയിട്ടുണ്ട്.

മോഡൽ-2 പ്രകാരം, 18 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ 1,02,019 യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി പൊതു/സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 66 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അവ അതാത് നഗര തദ്ദേശഭരണ സ്ഥാപനങ്ങൾ വിലയിരുത്തി, അംഗീകാരങ്ങൾക്കുള്ള അവശ്യം വേണ്ട തുടർ നടപടികൾ നടത്തി വരികയാണ്.

2011 ലെ സെൻസസ് പ്രകാരമുള്ള എല്ലാ നിയമാനുസൃത പട്ടണങ്ങളിലും, അതിനുശേഷം വിജ്ഞാപനം ചെയ്ത പട്ടണങ്ങളിലും, വിജ്ഞാപനം ചെയ്ത ആസൂത്രണ മേഖലകളിലും, വികസന/പ്രത്യേക വികസന മേഖല/വ്യവസായ വികസന അതോറിറ്റികളിലും ARHC സ്കീം നടപ്പിലാക്കുന്നു.

ഒരു പ്രാദേശിക സർവേയുടെ അടിസ്ഥാനത്തിൽ പ്രാദേശിക അധികാരികൾ ARHC-കളുടെ പ്രാരംഭ ഘട്ടത്തിൽ താങ്ങാവുന്ന വാടക നിശ്ചയിക്കണം. തുടർന്ന്, കരാർ ഒപ്പിട്ട തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന 5 വർഷ കാലയളവിൽ, മൊത്തം 20% വർദ്ധനക്ക് വിധേയമായി, വാടക രണ്ട് വർഷത്തിലൊരിക്കൽ 8% വർദ്ധിപ്പിക്കും. മുഴുവൻ ഇളവ് കാലയളവിലും അതായത് 25 വർഷത്തിലും ഇതേ സംവിധാനം പിന്തുടരണം.

ഇന്ന് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ 
 ഭവന നിർമ്മാണ നഗരകാര്യ മന്ത്രാലയത്തിന്റെ  ചുമതലയുള്ള   സഹമന്ത്രി ശ്രീ കൗശൽ കിഷോർ ആണ് ഈ വിവരം നൽകിയത്.

 
RRTN/SKY
 
 
*******


(Release ID: 1744827) Visitor Counter : 172