രാസവസ്തു, രാസവളം മന്ത്രാലയം
11.74 ലക്ഷത്തിൽ അധികം പേർ ജൻ ഔഷധി സുഗം ആപ്പ് ഉപയോഗിക്കുന്നു
Posted On:
10 AUG 2021 2:56PM by PIB Thiruvananthpuram
04.08.2021 വരെയുള്ള കണക്ക് പ്രകാരം, 11.74 ലക്ഷത്തിൽ അധികം പേർ ജൻ ഔഷധി സുഗം ആപ്പ് ഉപയോഗിക്കുന്നു. കേരളത്തിൽ 22,498 പേർ ആപ്പ് ഉപയോഗിക്കുന്നു.
ആപ്പ് ഉപയോഗിക്കുന്നവർക്ക് മരുന്നുകളുടെ പേരും വിലയും; ജാനെറിക് മരുന്നുകളും, അവയുടെ തത്തുല്യമായ ബ്രാൻഡഡ് മരുന്നുകളും തമ്മിലുള്ള വിലയുടെ താരതമ്യം; ഏറ്റവും അടുത്തുള്ള പ്രധാൻ മന്ത്രി ജൻ ഔഷധി കേന്ദ്രമുള്ള സ്ഥലം; മരുന്നുകളുടെ ഗുണമേന്മ; പണ ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ കണ്ടുപ്പിടിക്കാനാകും.
കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവിയ ഇന്ന് ലോക് സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലാണ് ഈ വിവരം നൽകിയത്.
(Release ID: 1744454)
Visitor Counter : 180