ഊര്‍ജ്ജ മന്ത്രാലയം

എല്ലാ വീടുകളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം

Posted On: 05 AUG 2021 1:26PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 05, 2021

2019 ഏപ്രിൽ 1 മുതൽ എല്ലാ കുടുംബങ്ങൾക്കും വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും 24x7 വൈദ്യുതി വിതരണവും കാർഷിക ഉപഭോക്താക്കൾക്ക് മതിയായ വൈദ്യുതി വിതരണവും ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്ര സർക്കാരുമായി ധാരണാപത്രങ്ങൾ ഒപ്പിട്ടു.

ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന (DDUGJY), ഇന്റഗ്രേറ്റഡ് പവർ ഡിസ്ട്രിബ്യൂഷൻ സ്കീം (IPDS), ഉജ്ജ്വൽ ഡിസ്കോം അഷ്വറൻസ് യോജന (UDAY) എന്നിവയുൾപ്പെടെ വിവിധ പദ്ധതികളിലൂടെയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സഹായം ഉറപ്പുവരുത്തുന്നത്.

31.03.2019 ന് മുമ്പ് വൈദ്യുതീകരിക്കാത്തതായി തിരിച്ചറിഞ്ഞ വീടുകളുടെ, സൗഭാഗ്യ പദ്ധതി പ്രകാരമുള്ള 100% വൈദ്യുതീകരണം 31.03.2021 ഓടെ പൂർത്തിയായതായി സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗഭാഗ്യ ആരംഭിച്ചതിനുശേഷം സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തതുപ്രകാരം 31.03.2021 വരെ 2.817 കോടി വീടുകൾ വൈദ്യുതീകരിച്ചിട്ടുണ്ട്.

മുമ്പ് അനുവദിച്ച തുകയുടെ ഉപയോഗവും നിശ്ചിത വ്യവസ്ഥകൾ നിറവേറ്റുന്നതും അടിസ്ഥാനമാക്കിയാണ് DDUGJY, സൗഭാഗ്യ, IPDS പദ്ധതികൾ പ്രകാരമുള്ള ഫണ്ടുകൾ അനുവദിക്കുന്നത്. DDUGJY, സൗഭാഗ്യ, IPDS പദ്ധതികൾ പ്രകാരം യഥാക്രമം 27,327 കോടി രൂപയും, 3,868 കോടി രൂപയും,15,902 കോടി രൂപയും കഴിഞ്ഞ മൂന്ന് വർഷങ്ങളിലും നടപ്പ് വർഷത്തിലുമായി (30.06.2021 വരെ) സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു.

സ്വതന്ത്ര സർവേകൾ അനുസരിച്ച്, ഗ്രാമീണ മേഖലകളിൽ വൈദ്യുതി ലഭ്യത 2015-16 ൽ ശരാശരി 12 മണിക്കൂർ ആയിരുന്നത് 2020 ൽ 20.50 മണിക്കൂറായി ഉയർന്നു. നഗരപ്രദേശങ്ങളിൽ വൈദ്യുതി ലഭ്യത 22.23 മണിക്കൂറായി ഉയർന്നിട്ടുണ്ട്.
 

ഇന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ഊർജ്ജ മന്ത്രി ശ്രീ ആർ കെ സിംഗ് വ്യക്തമാക്കിയതാണ് ഇക്കാര്യങ്ങൾ.

 

 

RRTN/SKY

 

*****


(Release ID: 1742713) Visitor Counter : 216
Read this release in: English , Urdu , Bengali , Tamil