ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പുതിയ കുടുംബാസൂത്രണ നയം നടപ്പാക്കാനുള്ള നിർദ്ദേശം

Posted On: 03 AUG 2021 3:25PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 03, 2021

 
 ദേശീയ ജനസംഖ്യാ നയത്തിൽ (NPP-2000) വിഭാവനം ചെയ്തിട്ടുള്ള ജനസംഖ്യ സ്ഥിരതയുടെ നയപരമായ ചട്ടക്കൂടിന് അനുസൃതമായി ഗവണ്മെന്റ് കുടുംബാസൂത്രണ പദ്ധതി നടപ്പിലാക്കി വരുന്നു.

 2005 ൽ  ദേശീയ ആരോഗ്യ ദൗത്യം(NHM) വന്നതോടെ സമഗ്രമായ ആസൂത്രണത്തിലൂടെ പരിപാടി കൂടുതൽ ഊർജ്ജം നേടി.

 ദേശീയ ആരോഗ്യ നയം (NHP) 2017, ജനസംഖ്യ സ്ഥിരപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും സൂചകവും, അളവും ലക്ഷ്യങ്ങളും വ്യക്തമാക്കുകയും ചെയ്യുന്നു.

ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഗവൺമെന്റിന്റെ സംരംഭങ്ങളുടെ ഫലമായി;

 •രാജ്യത്തെ ടിഎഫ്ആർ 2005 ൽ 2.9 ആയിരുന്നത് 2018 ൽ 2.2 ആയി കുറഞ്ഞു (SRS)

 •36 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ 28 എണ്ണം റീപ്ലേസ്മെന്റ് ലെവൽ ഫെർട്ടിലിറ്റി ഇതിനകം തന്നെ 2.1 അല്ലെങ്കിൽ അതിൽ കുറവ്  കൈവരിച്ചു.

 •ക്രൂഡ് ജനന നിരക്ക് (CBR) 2005 ലെ 23.8 ൽ നിന്ന് 2018 ൽ 20.0 ആയി കുറഞ്ഞു (SRS).

 •ദശകാല വളർച്ചാ നിരക്ക് 1990-2000 ലെ 21.54% ൽ നിന്ന് 2001-11 ൽ 17.64% ആയി കുറഞ്ഞു

 •ഇന്ത്യയുടെ വാണ്ടഡ് ഫെർട്ടിലിറ്റി നിരക്ക് NFHS III ലെ 1.9 ൽ നിന്ന് NFHS IV- ൽ 1.8 ആയി കുറഞ്ഞു.

ഇന്ന് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിലാണ് ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി , ഡോ. ഭാരതി പ്രവീൺ പവാർ ഇക്കാര്യം വ്യക്തമാക്കിയത്.
 
IE/SKY


(Release ID: 1741912) Visitor Counter : 157


Read this release in: English , Bengali , Punjabi , Tamil