സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

മുതിർന്ന പൗരന്മാർക്കുള്ള പദ്ധതികൾ.

Posted On: 03 AUG 2021 2:20PM by PIB Thiruvananthpuram



ന്യൂ ഡെൽഹി : 03 ,ആഗസ്ത് 2021

രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന ക്ഷേമ നിയമം, 2007 (MWPSC) മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ  അംഗീകരിക്കുന്നു.ഈ നിയമം മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സാമ്പത്തിക സുരക്ഷ നൽകുന്നു, കൂടാതെ അവരെ ശരിയായി പരിപാലിക്കുന്നില്ലെങ്കിൽ മാതാപിതാക്കൾക്കു വേണ്ട പരിപാലനത്തിനുള്ള വ്യവസ്ഥയും നൽകുന്നു. മാതാപിതാക്കളെയോ   മുതിർന്ന പൗരന്മാരെയോ  ഉപേക്ഷിക്കുന്ന മക്കൾക്കോ  , ബന്ധുക്കൾക്കോ മൂന്ന് മാസം വരെ തടവോ  അല്ലെങ്കിൽ 5000/- രൂപ വരെ പിഴയോ രണ്ടും കൂടെയോഉള്ള ശിക്ഷക്ക്   ഈ നിയമത്തിൽ വ്യവസ്ഥയുണ്ട് .

എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും 2007 ലെ MWPSC നിയമം വിജ്‍ഞാപനം ചെയ്യുകയും തുടർ നടപടികൾ  എന്ന നിലയിൽ  മെയിന്റനൻസ് ഓഫീസർമാർ, മെയിന്റനൻസ് ട്രൈബ്യൂണലുകൾ, അപ്പലേറ്റ് ട്രൈബ്യൂണലുകൾ എന്നിവ പോലുള്ള നിയമപരമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

1999 -ലെ മുതിർന്നവർക്കുള്ള ദേശീയ നയത്തിന് പകരമായി മുതിർന്ന പൗരന്മാർക്കായുള്ള ഒരു പുതിയ ദേശീയ നയം അതിന്റെ അന്തിമരൂപത്തിലാണ്.
സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി   സുശ്രീ പ്രതിമ ഭൗമിക് ലോക്സഭയിൽ  രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചതാണീ വിവരം .
IE 

 



(Release ID: 1741859) Visitor Counter : 164