ഖനി മന്ത്രാലയം

ഖനന പാട്ടത്തിന്റെ പുതുക്കൽ സംബന്ധിച്ച വ്യവസ്ഥ

Posted On: 02 AUG 2021 2:58PM by PIB Thiruvananthpuram

 

.

ന്യൂ ഡൽഹി : 2  ആഗസ്ത് 2021
ഖനന പാട്ടങ്ങൾ പുതുക്കുന്നതിന് നിലവിൽ വ്യവസ്ഥയില്ല. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) (എംഎംഡിആർ) ആക്ട്, 1957 -ലെ സെക്ഷൻ 8 എ പ്രകാരം, എംഎംഡിആർ ഭേദഗതി നിയമം, 2015 (12.01.2015) ആരംഭിക്കുന്ന തീയതി മുതൽ, എല്ലാ ഖനന പാട്ടവും  അമ്പത് വർഷക്കാലത്തേക്കാണ് അനുവദിക്കുന്നത് .പാട്ടക്കാലാവധി അവസാനിക്കുമ്പോൾ, എംഎംഡിആർ നിയമപ്രകാരമുള്ള  നടപടിക്രമമനുസരിച്ച്  വീണ്ടും പാട്ടത്തിനെ ലേലത്തിന് വെക്കാവുന്നതാണ്,..എന്നിരുന്നാലും, സർക്കാർ കമ്പനികളിലോ കോർപ്പറേഷനുകളിലോ, ലേലം വഴി അനുവദിച്ച ഖനന പാട്ടങ്ങൾ ഒഴികെയുള്ള ഖനന പാട്ടങ്ങളുടെ കാലാവധി, എംഎംഡിആർ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിൽ വ്യക്തമാക്കിയ അധിക തുക അടച്ചാൽ കൂടുതൽ കാലയളവിലേക്ക് നീട്ടാവുന്നതാണ്.സർക്കാർ കമ്പനി അല്ലെങ്കിൽ കോർപ്പറേഷൻ നൽകിയ അപേക്ഷയിൻ മേൽ  സംസ്ഥാന സർക്കാറിന്  ഒരു സമയം ഇരുപത് വർഷം.വരെ ഇങ്ങനെ കാലാവധി നീട്ടിനൽകാം 


ഖനി വകുപ്പ്  മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി  ഇന്ന് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചതാണ് ഈ വിവരം.
IE 



(Release ID: 1741512) Visitor Counter : 114


Read this release in: English , Punjabi , Tamil