രാജ്യരക്ഷാ മന്ത്രാലയം

സർക്കാർ അധീനതയിലുള്ള സ്ഥാപനമായ ഓർ‌ഡനൻസ് ഫാക്ടറി ബോർഡ് (OFB) സ്വയംഭരണ അധികാരമുള്ള കമ്പനി ആകുന്നത് സംബന്ധിച്ച്

Posted On: 19 JUL 2021 3:13PM by PIB Thiruvananthpuram



 ന്യൂഡൽഹി , ജൂലൈ 19,2021

ഓർ‌ഡനൻസ് ഫാക്ടറി ബോർഡ് (OFB) സ്വയംഭരണ അധികാരമുള്ള കമ്പനി ആകുമ്പോൾ ജീവനക്കാരുടെ താത്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി.ഓർ‌ഡനൻസ് ഫാക്ടറി ബോർഡും  ബന്ധപ്പെട്ട സ്ഥാപനങ്ങളും സ്വയംഭരണ അധികാരമുള്ള കമ്പനി ആകുന്നതോടെ ഇനിപ്പറയുന്ന മാറ്റങ്ങളുണ്ടാകും : -

OFB യുടെ ഉത്പാദക യൂണിറ്റുകളിലെയും (ഗ്രൂപ്പ് എ, ബി & സി) ഉത്പാദക ഇതര യൂണിറ്റുകലെയും എല്ലാ ജീവനക്കാരെയും പുതുതായി രൂപീകരിക്കുന്ന DPSU കളിലേക്ക്  (Defence Public Sector Undertakings) മാറ്റി നിയമിക്കും. തുടക്കത്തിൽ, സർക്കാർ സേവനത്തിലെ ഫോറിൻ സർവീസ് വ്യസ്ഥപ്രകാരം ഡെപ്യൂട്ടേഷൻ അലവൻസില്ലാതെ നിയുക്ത തീയതി മുതൽ രണ്ട് വർഷത്തേക്ക് താത്കാലികാടിസ്ഥാനത്തിലാകും നിയമനം. (ഡെപ്യൂട്ടേഷൻ / ഫോറിൻ സർവീസ് : താൽക്കാലിക അടിസ്ഥാനത്തിൽ സാധാരണ വിന്യാസ മേഖലയ്ക്ക് പുറത്തു നടത്തുന്ന നിയമനങ്ങൾ)

OFB ഹെഡ് ക്വാർട്ടർ, OFB ന്യൂഡൽഹി ഓഫീസ്, സ്കൂളുകൾ, ആശുപത്രികൾ എന്നിവയിലെ എല്ലാ ജീവനക്കാരെയും പ്രതിരോധ ഉത്പാദക വകുപ്പിന് കീഴിലുള്ള ഓർഡനൻസ് ഫാക്ടറികളുടെ ഡയറക്ടറേറ്റിലേക്ക് (ഭാവിയിൽ രൂപീകരിക്കുന്ന) മാറ്റും. തുടക്കത്തിൽ രണ്ട് വർഷത്തേക്കാകും നിയമനം.

ജീവനക്കാർ പുതിയ സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷനിൽ തുടരുന്നതുവരെ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബാധകമായ എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി തന്നെ തുടരേണ്ടതാണ്. ശമ്പള സ്കെയിലുകൾ, അലവൻസുകൾ, അവധി, മെഡിക്കൽ സൗകര്യങ്ങൾ, തൊഴിൽ പുരോഗതി, മറ്റ് സേവന വ്യവസ്ഥകൾ എന്നിവയും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബാധകമായ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും പ്രകാരമായി തുടരും.

വിരമിച്ചവരുടെയും നിലവിലുള്ള ജീവനക്കാരുടെയും പെൻഷൻ ബാധ്യതകൾ കേന്ദ്ര സർക്കാരിന്റെ ബാധ്യതയായി തുടരും.

2020 മെയ് മാസത്തിൽ ഒ.എഫ്.ബി  സ്വയംഭരണ അധികാരമുള്ള കമ്പനി ആകുമെന്ന് സർക്കാർ പ്രഖ്യാപിച്ചതു മുതൽ, ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറിയുടെ  നേതൃത്വത്തിൽ  ഇത് സംബന്ധിച്ച്  ജീവനക്കാരുടെ ഫെഡറേഷനുകളുമായി സർക്കാർ വിവിധ തലത്തിൽ ചർച്ചകൾ നടത്തി. ജീവനക്കാരുടെ ആശങ്കകളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിച്ചു. OFB ജീവനക്കാരുടെ താത്പര്യങ്ങൾ‌ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ പ്രധാന ആശങ്കകൾ മേൽ സൂചിപ്പിച്ചതു പോലെ പ്രധാന്യത്തോടെ പരിഗണിച്ചിട്ടുണ്ട്. ഐഡി ആക്റ്റ് 1947 പ്രകാരമുള്ള അനുരഞ്ജന പ്രക്രിയയുടെ ഭാഗമായി ചീഫ് ലേബർ കമ്മീഷണർ (സെൻട്രൽ)  ഒഎഫ്ബി ഫെഡറേഷനുകളുമായി ചർച്ച നടത്തിയ കാര്യവും എടുത്തുപറയേണ്ടതാണ്.

രാജ്യസഭയിൽ ഇന്ന് രാജ്യ രക്ഷാ സഹ മന്ത്രി ശ്രീ അജയ് ഭട്ട്, ശ്രീ ബിനോയ് വിശ്വത്തിന് രേഖാമൂലം നൽകിയ മറുപടിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

IE /SKY 
 
 
****


(Release ID: 1737087) Visitor Counter : 187