രാജ്യരക്ഷാ മന്ത്രാലയം
ഡിആർഡിഒയുടെ ഷോർട്ട് സ്പാൻ ബ്രിഡ്ജിംഗ് സിസ്റ്റം-10 m ഇന്ത്യൻ സേനയിൽ ഉൾപ്പെടുത്തി
Posted On:
02 JUL 2021 3:12PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 02, 2021
ഡിആർഡിഒ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത 12 ഷോർട്ട് സ്പാൻ ബ്രിഡ്ജിംഗ് സിസ്റ്റം (എസ്എസ്ബിഎസ്)-10 m, ഡൽഹി കണ്ടോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ ഇന്ന് (2021 ജൂലൈ 02) നടന്ന ചടങ്ങിൽ, കരസേനാ മേധാവി ജനറൽ എം എം നരവനെ ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തി.
9.5 മീറ്റർ വരെ നീളവും, 4 മീറ്റർ വീതിയും ഉള്ള റോഡ്വേ, വിടവുകൾ നികത്തുന്നതിന് നിർണായക പങ്ക് വഹിക്കും. എസ്എസ്ബിഎസ്-10 m, സൈനികരുടെ വേഗത്തിലുള്ള യാത്ര ഉറപ്പുവരുത്തുന്നതിനും, വിഭവങ്ങൾ സമാഹരിക്കുന്നതിനും സഹായിക്കും. ഡിആർഡിഓ-യുടെ എഞ്ചിനീയറിംഗ് ലബോറട്ടറിയായ പൂനയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, എൽ ആൻഡ് ടി ലിമിറ്റഡുമായി സഹകരിച്ച് രൂപകല്പനചെയ്ത് വികസിപ്പിച്ചതാണ് ഈ പാലം സംവിധാനം. നിർമ്മാണ ഏജൻസിയായ എൽ ആൻഡ് ടി ലിമിറ്റഡിൽ നിന്ന് 102 എസ്എസ്ബിഎസ്-10 m വാങ്ങുന്നതിന്റെ ഭാഗമായാണിത്.
അവസാന സ്പാനിന് 9.5 മീറ്ററിൽ താഴെയുള്ള വിടവുകൾ ആവശ്യമായ സർവത്ര ബ്രിഡ്ജിംഗ് സിസ്റ്റവുമായി (75 മീ) ചേർക്കുന്നതിന് ഈ ബ്രിഡ്ജിംഗ് സംവിധാനം അനുയോജ്യമാണ്.
സംവിധാനത്തിന്റെ വിജയകരമായ വികസനത്തിനും, സേനയുടെ ഭാഗമാക്കിയതിനും പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഡിആർഡിഒയെയും ഇന്ത്യൻ കരസേനയെയും വ്യവസായ രംഗത്തെയും അഭിനന്ദിച്ചു.
RRTN/SKY
(Release ID: 1732298)
Visitor Counter : 272