ജൽ ശക്തി മന്ത്രാലയം

ജൽ  ജീവൻ ദൗത്യത്തിന് കീഴിൽ കേന്ദ്രസർക്കാർ കേരളത്തിന് 1804 കോടി രൂപ ധനസഹായം അനുവദിച്ചു.

Posted On: 16 JUN 2021 6:32PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 16, 2021

 ജൽ ജീവൻ ദൗത്യത്തിന് കീഴിൽ 2021-22 കാലത്തേക്ക്   കേരളത്തിനുള്ള കേന്ദ്ര ധനസഹായം  1,804.59 കോടിയായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 2020-21 കാലയളവിൽ ഇത് 404.24 കോടി രൂപയായിരുന്നു.
മുൻവർഷത്തേക്കാൾ നാലുമടങ്ങ് അധിക വിഹിതം അനുവദിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിൽ
2023 ഓടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ എല്ലാ ഭവനങ്ങളിലും പൈപ്പ് ജലം എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര ജല ശക്തി മന്ത്രി ശ്രീ ഗജേന്ദ്ര  സിംഗ്  ശെഖാവത് ഉറപ്പുനൽകി.

ജൽ ജീവൻ ദൗത്യത്തിന്റെ പുരോഗതി എല്ലാമാസവും വിലയിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം  കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു

രാജ്യത്ത് ജൽ ജീവൻ  ദൗത്യത്തിന്  തുടക്കംകുറിച്ച 2019 ഓഗസ്റ്റ് 15 ലെ കണക്കുപ്രകാരം കേരളത്തിലെ 67.14 ലക്ഷം കുടുംബങ്ങളിൽ 16.64 ലക്ഷം ( 24.78ശതമാനം) വീടുകളിൽ മാത്രമാണ് പൈപ്പുകളിലൂടെയുള്ള ശുദ്ധജലം ലഭ്യമായിരുന്നത്.

 കഴിഞ്ഞ 22 മാസത്തിനിടെ 6.36 ലക്ഷം വീടുകളിലാണ് പൈപ്പ് കണക്ഷൻ ലഭ്യമാക്കിയത്. ഇതോടെ  സംസ്ഥാനത്തെ 23 ലക്ഷം ഭവനങ്ങളിൽ (34.26 ശതമാനം) നിലവിൽ പൈപ്പിലൂടെ ഉള്ള ശുദ്ധജലസൗകര്യം  ലഭ്യമാണ്

എന്നാൽ പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം ലഭ്യമാക്കുന്ന നടപടികളുടെ പുരോഗതി  ദേശീയതലത്തിൽ ശരാശരി 22 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് ഇത് 10 ശതമാനത്തിൽ താഴെയാണ്

 സംസ്ഥാനത്തെ 44.14 ലക്ഷം ഭവനങ്ങളിൽനിലവിൽ  പൈപ്പ്  കണക്ഷനിലൂടെയുള്ള  ശുദ്ധജലം ലഭ്യമായിട്ടില്ല.സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി ജൽ ജീവൻ ദൗത്യത്തിന് കീഴിൽ 2021- 22 കാലയളവിൽ 29.37 ലക്ഷം ഭവനങ്ങളിലും, 2022-23 കാലയളവിൽ 6.68 ലക്ഷം വീടുകളിലും, 2023-24 കാലയളവിൽ 5.54, ലക്ഷം  ഭവനങ്ങളിലും പൈപ്പ് കണക്ഷൻ ലഭ്യമാക്കാനാണ് സംസ്ഥാനം പദ്ധതിയിട്ടിരിക്കുന്നത്.

 എന്നാൽ 2020- 21 കാലയളവിൽ 4.04 ലക്ഷം  ഭവനങ്ങളിൽ മാത്രമാണ് പൈപ്പ് കണക്ഷൻ നൽകാൻ  സംസ്ഥാനത്തിന് സാധിച്ചത്. പദ്ധതിയുടെ മന്ദഗതിയിലുള്ള നടത്തിപ്പിൽ ജലശക്തി മന്ത്രാലയം ആശങ്ക അറിയിച്ചിട്ടുണ്ട്

2020-21 കാലയളവിൽ സംസ്ഥാനത്തിനായി അനുവദിച്ച 404.24 കോടി രൂപയുടെ കേന്ദ്ര ധനസഹായത്തിൽ 303.14 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താൻ സാധിച്ചത്. ശേഷിച്ച 101.06 കോടി രൂപ സംസ്ഥാനം സറണ്ടർ ചെയ്തിരുന്നു.  1804.59 കോടിയുടെ കേന്ദ്രവിഹിതത്തിനു  പുറമേ,  40.07 കോടിരൂപയുടെ മിച്ചവും, സംസ്ഥാന വിഹിതം ആയ 1,844.66 കോടി രൂപയും അടക്കം  ജൽ  ജീവൻ ദൗത്യത്തിന് കീഴിൽ  2021 -22 കാലയളവിൽ 3,689.32 കോടി രൂപയാണ് സംസ്ഥാനത്തിന് ഉറപ്പായും ലഭ്യമായിട്ടുള്ളത്.

 കേരളത്തിലെ 10,772 വിദ്യാലയങ്ങളിലും (99 ശതമാനം) 26,307 അംഗനവാടി കേന്ദ്രങ്ങളിലും (79%) പൈപ്പ് കണക്ഷൻ ലഭ്യമാണ്. ശേഷിക്കുന്ന വിദ്യാലയങ്ങളിലും അംഗനവാടി കേന്ദ്രങ്ങളിലും വരുന്ന കുറച്ചു മാസങ്ങൾ കൊണ്ട് ശുദ്ധമായ പൈപ്പ് ജലം ഉറപ്പാക്കണമെന്ന് കേന്ദ്ര ഗവൺമെന്റ്, സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

 ജലത്തിന്റെ ഗുണമേന്മ പരിശോധിക്കുന്ന സംസ്ഥാനത്തെ 52 ലബോറട്ടറികളിൽ ഒരെണ്ണത്തിനു  മാത്രമാണ് NABL അക്രഡിറ്റേഷൻ ഉള്ളത്. ശേഷിക്കുന്ന  ജല പരിശോധന ലബോറട്ടറി കളുടെ ആധുനികീകരണം ശക്തിപ്പെടുത്താനും, അവയ്ക്ക് NABL അംഗീകാരം ലഭ്യമാക്കാനും സംസ്ഥാനം നടപടികൾ സ്വീകരിക്കേണ്ടതുണ്ട്


 കുറഞ്ഞ ചിലവിൽ തങ്ങളുടെ ജല സാമ്പിളുകൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക്  അവസരമൊരുക്കുന്നതിന്റെ ഭാഗമായി  ഇത്തരം പരിശോധനാ കേന്ദ്രങ്ങൾ അവർക്കായി  തുറന്നു കൊടുക്കേണ്ടതാണ്

 
******


(Release ID: 1728161) Visitor Counter : 224


Read this release in: English , Urdu , Hindi , Tamil