പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘കോവിഡ് 19 മുൻനിര പോരാളികൾക്കായുള്ള നൈപുണ്യ വികസന ക്രാഷ് കോഴ്‌സ് പരിപാടി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

Posted On: 16 JUN 2021 2:28PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജൂൺ 18 ന് രാവിലെ 11  മണിക്ക്  വീഡിയോ കോൺഫറൻസിംഗിലൂടെ ‘ ‘കോവിഡ് 19 മുൻനിര  പോരാളികൾക്കായുള്ള   നൈപുണ്യ വികസന ക്രാഷ് കോഴ്‌സ്  പരിപാടിയുടെ സമാരംഭം കുറിക്കും.  26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കും. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം കോവിഡ് യോദ്ധാക്കളുടെ  നൈപുണ്യം  ഉയർത്താനാണ് പരിപാടി ലക്ഷ്യമിടുന്നത്. ഹോം കെയർ , ബേസിക് കെയർ , അഡ്വാൻസ്ഡ് കെയർ , എമർജൻസി കെയർ സ, സാമ്പിൾ കളക്ഷൻ , മെഡിക്കൽ ഉപകരണങ്ങൾ   എന്നിങ്ങനെ ആറ്  തൊഴിൽ മേഖലകളിൽ  കോവിഡ് പോരാളികൾക്ക് പരിശീലനം നൽകും.

പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 3.0 ന്റെ കേന്ദ്ര ഘടകത്തിന് കീഴിൽ മൊത്തം 276  കോടി രൂപ അടങ്കലോടെയുള്ള  ഒരു പ്രത്യേക പരിപാടിയായിട്ടാണ്  ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പരിപാടിയിലൂടെ ആരോഗ്യമേഖലയിലെ മനുഷ്യശക്തിയുടെ നിലവിലുള്ളതും ഭാവിയിലുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദഗ്ദ്ധരായ മെഡിക്കൽ ഇതര ആരോഗ്യ പ്രവർത്തകരെ  സൃഷ്ടിക്കും.

****
 


(Release ID: 1727588) Visitor Counter : 180