പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി 7 ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി രണ്ട് സെഷനുകളില്‍ പങ്കെടുത്തു

Posted On: 13 JUN 2021 8:26PM by PIB Thiruvananthpuram

ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനുകളുടെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ബില്‍ഡിംഗ് ബാക്ക് ടുഗെദര്‍ - തുറന്ന സമൂഹങ്ങളും സമ്പദ്ഘടനയും (ഓപ്പണ്‍ സൊസൈറ്റികളും എക്കണോമിസും,) ബില്‍ഡിംഗ് ബാക്ക് ഗ്രീനര്‍:  കാലാവസ്ഥയും പ്രകൃതിയും(ക്ലൈമറ്റ് ആന്‍്‌റ് നേച്ചര്‍)   എന്നീ രണ്ട് സെഷനുകളില്‍ പങ്കെടുത്തു.

ജനാധിപത്യവും സ്വാതന്ത്ര്യവും ഇന്ത്യന്‍ നാഗരികതയ ധാര്‍മ്മികതയുടെ ഭാഗമാണെന്ന് തുറന്ന സമൂഹങ്ങ (ഓപ്പണ്‍ സൊസൈറ്റിക)ളെക്കുറിച്ചുള്ള സമ്മേളനത്തിലെ പ്രധാന പ്രാസംഗികനായി സംസാരിക്കാന്‍ ക്ഷണിച്ച പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. തുറന്ന സമൂഹങ്ങള്‍ പ്രത്യേകിച്ചും തെറ്റായവിവരങ്ങള്‍ക്കും സൈബര്‍ ആക്രമണത്തിനും അതിവേഗം വഴിതെറ്റിയേക്കാമെന്ന് നിരവധി നേതാക്കള്‍ പ്രകടിപ്പിച്ച ആശങ്ക അദ്ദേഹവും പങ്കുവച്ചു. സൈബര്‍ ഇടങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു മാര്‍ഗമായി തുടരണമെന്നും അത് അട്ടിമറിക്കരുതെന്ന് ഉറപ്പുവരുത്തണമെന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്തു. തുറന്ന സമൂഹങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഏറ്റവും മികച്ച സൂചനയായി ബഹുതല വ്യവസ്ഥകളെ പരിഷ്‌ക്കരിക്കണമെന്ന് ആഗോള ഭരണ സ്ഥാപനങ്ങളുടെ ജനാധിപത്യപരവും അസമത്വവുമായ സ്വഭാവം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. യോഗത്തിന്റെ അവസാനം നേതാക്കള്‍ തുറന്ന സമൂഹ പ്രസ്താവന (ഓപ്പണ്‍ സൊസൈറ്റീസ് സ്‌റ്റേറ്റ്‌മെന്റ്) അംഗീകരിച്ചു.

വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാന്‍ തയാറാകാതെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്ക് ഗ്രഹത്തിന്റെ അന്തരീക്ഷവും ജൈവവൈവിദ്ധ്യവും സമുദ്രങ്ങളേ യും സംരക്ഷിക്കാന്‍ കഴിയില്ലെന്നും കാലാവസ്ഥവ്യതിയാനത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യോഗത്തില്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.

കാലാവസ്ഥാ നടപടികളോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയെക്കുറിച്ച് സംസാരിച്ച അദ്ദേഹം 2030 ഓടെ നെറ്റ് സീറോ വികിരണം കൈവരിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് പരാമര്‍ശിച്ചു. പാരീസ് പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതില്‍ യഥാര്‍ത്ഥ പാതയിലുള്ള ഏക ജി -20 രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ കൂട്ടായ്മ (സി.ഡി.ആര്‍.ഐ) അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ എന്നീ ഇന്ത്യ പരിപോഷിപ്പിക്കുന്ന രണ്ട് പ്രധാന ആഗോള സംരംഭങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി, വികസ്വര രാജ്യങ്ങള്‍ക്ക് മെച്ചപ്പെട്ട കാലാവസ്ഥാ സാമ്പത്തികസഹായം ലഭ്യമാകേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി പ്രശ്‌ന-ലഘൂകരണം, സ്വീകരിക്കല്‍, സാങ്കേതികവിദ്യ, കൈമാറ്റം, കാലാവസ്ഥാ സാമ്പത്തിക സഹായം, സമത്വം, കാലാവസ്ഥാ നീതി ജീവിതശൈലി മാറ്റം തുടങ്ങി എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ സമീപനം കാലാവസ്ഥാ വ്യതിയാനത്തില്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.

ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക തിരിച്ചുവരവ് തുടങ്ങിയ ആഗോള വെല്ലുവിളികള്‍ നേരിടുന്നതിന് ആഗോള ഐക്യദാര്‍ഡ്യവും യോജിപ്പും പ്രത്യേകിച്ച് തുറന്നതും ജനാധിപത്യവും സമ്പദ്ഘടനയും തമ്മിലുണ്ടാകണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഉച്ചകോടിയിലെ നേതാക്കള്‍ നല്ലനിലയില്‍ സ്വീകരിച്ചു.

******



(Release ID: 1726834) Visitor Counter : 318